ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചത് എന്തിന്? ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ

കേരള സർവകലാശാല സെനറ്റ് ഹാളിലെ ‘ഭാരതാംബ’ വിവാദത്തിൽ വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ. ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചത് എന്തിനെന്ന് കത്തിലൂടെ വിശദീകരണം തേടും.

കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാലയിലെ സെനറ്റ് ഹാളിൽ ‘ഭാരതാംബ’യുടെ ചിത്രം വെച്ചതിനെ തുടർന്ന് സംഘർഷമുണ്ടായത്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിലാണ് ‘ഭാരതാംബ’ ചിത്രം വെച്ചത്. ചിത്രം വെച്ചതിനെ തുടർന്ന് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അവഗണിച്ച് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ‘ഭാരതാംബ’ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിയാണ് പരിപാടി ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്തെ ഓർമിക്കുന്ന പരിപാടിയിൽ, പ്രതിഷേധം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചോദിച്ചിരുന്നു.

അതിനിടെയാണ് ‘ഭാരതാംബ’ ചിത്രം വേദിയിൽ വച്ചിരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള സർവ്വകലാശാല രജിസ്ട്രാർ പ്രതികരിച്ചത്. നിയമാവലിയിൽ അത് പ്രതിപാദിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കുമെന്ന് സംഘാടകർ ഒപ്പിട്ടു നൽകിയിരുന്നു. അതുകൊണ്ടാണ് വേദി വിട്ടുനൽകിയത്. ആ കരാറിലുള്ള ലംഘനമാണ് ഇപ്പോൾ നടന്നതെന്നും രജിസ്ട്രാർ പറഞ്ഞു. സെനറ്റ് ഹാൾ അനുവദിച്ച് സർവ്വകലാശാല രജിസ്ട്രാർ ശ്രീപത്മനാഭ സേവാ സമിതിക്ക് നൽകിയ കത്തും രജിസ്ട്രാർ പുറത്തുവിട്ടു. അതിൽ സർവകലാശാലയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും മതപരമായ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു.

അതേസമയം, പ്രതിഷേധം തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ. ‘ഭാരതാംബ’ ചിത്രം ഇല്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ല എന്ന തീരുമാനം ഗവർണർ പരിപാടിക്ക് മുൻപ് സംഘാടകരെ അറിയിച്ചിരുന്നു.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

Topics

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...
spot_img

Related Articles

Popular Categories

spot_img