ജെഎസ്‌കെ സിനിമാ വിവാദം: സെൻസറിങ്ങിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി സിനിമാ സംഘടനകൾ

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങി സിനിമാ സംഘടനകൾ. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ സിനിമ – ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

സിനിമാ സെൻസറിങ്ങിന്റെ മാനദണ്ഡങ്ങളിലും മാർഗരേഖയിലും സമൂലമായ മാറ്റം വേണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനാണ് സിനിമ സംഘടനകളുടെ തീരുമാനം. സെൻസർ ബോർഡിനെതിരെ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തിങ്കളാഴ്ച നടക്കുന്ന സെൻസർ ബോർഡിനെതിരായ സമരം ‘ജാനകി’ സിനിമയ്ക്ക് വേണ്ടി മാത്രമല്ല. സിനിമാ മേഖലയുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരളത്തിലെ എല്ലാ പാർട്ടികളുടെയും നേതാക്കളോട് സംസാരിച്ചുവെന്നും അവർക്കൊന്നും സിബിഎഫ്സി നിലപാടിനോട് യോജിപ്പില്ല എന്നും ഫെഫ്ക നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന, A.M.M.A പ്രതിനിധികളും ടെലിവിഷൻ മേഖലയിലുള്ളവരും തിങ്കളാഴ്ചത്തെ സമരത്തിൽ പങ്കെടുക്കും.

Hot this week

യുഎഇ ഒരുങ്ങി; ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം

ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ചൊവ്വാഴ്ച യുഎഇയിൽ തുടക്കമാകും. ഇന്ന്...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; പോളിങ് നടക്കുക രാവിലെ 10 മുതൽ അഞ്ച് വരെ

പതിനേഴാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ പകൽ...

വ്യാജ ബില്ലുകള്‍ നല്‍കി സർക്കാർ സ്ഥാപനങ്ങളെ കരാർ കമ്പനികള്‍ പറ്റിക്കുന്നു; കാഡ്‌ക്കോയില്‍ വമ്പന്‍ തട്ടിപ്പുകള്‍

കേരള ആർട്ടിസൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിലെ വമ്പൻ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു...

പതിനായിരങ്ങള്‍ പങ്കെടുത്ത ‘കരിയാട്ടം 2025’; കോന്നിയിലെ ഓണാഘോഷങ്ങള്‍ക്ക് സമാപനം

കോന്നിയിലെ ഓണാഘോഷം കരിയാട്ടത്തിന് സമാപനം. 500ല്‍ അധികം കലാകാരന്മാർ അണിനിരന്ന കരിയാട്ടം...

Topics

ജറുസലേമിൽ വെടിവെപ്പ്, അഞ്ചുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

അധിനിവേശ കിഴക്കൻ ജറുസലേമിൽ വെടിവെപ്പ്. അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 15...

ഐഫോണ്‍ 17 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! ആപ്പിൾ ഓവ് ഡ്രോപ്പിങ് ഇവൻ്റ് നാളെ

ഓവ് ഡ്രോപ്പിങ് ഇവൻ്റിനായി ഒരുങ്ങുകയാണ് ആപ്പിൾ. സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച ഇന്ത്യന്‍...

”ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതി”; ആഗോള അയ്യപ്പ സംഗമത്തിന് പരസ്യ പിന്തുണയുമായി എഡിജിപി എസ്. ശ്രീജിത്ത്

ആഗോള അയ്യപ്പ സംഗമത്തിന് പരസ്യ പിന്തുണയുമായി എഡിജിപി എസ്. ശ്രീജിത്ത്. ശബരിമലയുടെ...
spot_img

Related Articles

Popular Categories

spot_img