പാണ്ഡവരും രാമലക്ഷ്മണൻമാരും സന്ദര്‍ശിച്ചയിടമെന്ന് ഐതിഹ്യം; പക്ഷിപാതാളം എന്ന അത്ഭുതലോകം

രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ് പക്ഷിപാതാളം. വയനാട്ടിലെ ബ്രഹ്മഗിരി കുന്നുകളിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷിപാതാളത്തിലെത്താം. വിവിധയിനം പക്ഷികളുടെ ഒരു മികച്ച ആവാസകേന്ദ്രം കൂടിയാണിത്.

സമുദ്രനിരപ്പിൽ നിന്ന് 1,740 മീറ്റർ ഉയരത്തിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദസഞ്ചാരികൾക്കും പക്ഷിശാസ്ത്രജ്ഞർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണിത്. പക്ഷിപാതാളവുമായി ബന്ധപ്പെട്ട് പുരാണങ്ങളിൽ നിരവധി കഥകളുണ്ട്. പക്ഷികളുടെ രാജാവായ ഗരുഡൻ പക്ഷിപാതാളത്തിൽ തന്റെ പ്രജകൾക്ക് കാവൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. മഹാഭാരതത്തിലും രാമായണത്തിലും പക്ഷിപാതാളത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വനവാസകാലത്ത് പഞ്ചപാണ്ഡവൻമാർ ഇവിടെയുള്ള ഗുഹകൾ ഉപയോഗിച്ചിരുന്നതായും ശ്രീരാമനും സഹോദരൻ ലക്ഷ്മണനും അവരുടെ വനവാസകാലത്ത് ഇവിടെ എത്തിയിരുന്നതായും പുരാണങ്ങളിൽ പറയപ്പെടുന്നു.

ഇടതൂർന്ന കാടുകൾ താണ്ടി, കുത്തനെയുള്ള കുന്നുകൾ കയറി, ഇടുങ്ങിയ പാറക്കെടുക്കളിലൂടെ നടന്ന് ദുർഘടമായ ട്രെക്കിം​ഗിനൊടുവിലാണ് പക്ഷിപാതാളത്തിലെത്താൻ കഴിയുക. തിരുനെല്ലിയിൽ നിന്നാണ് ട്രെക്കിം​ഗ് ആരംഭിക്കുക. ഒരു ദിശയിലേയ്ക്ക് മാത്രം 3 മുതൽ 4 മണിക്കൂർ വരെ ട്രെക്ക് ചെയ്യേണ്ടി വരും. ‘എഡിബിൾ നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്’ പോലുള്ള അപൂർവ പക്ഷികളെ ഇവിടെ കാണാമെന്നതിനാൽ പക്ഷിനിരീക്ഷകർക്ക് ഏറെ അനുയോജ്യമായ ഇടമാണ് പക്ഷിപാതാളം. മലബാർ അണ്ണാൻ, കാട്ടുപോത്തുകൾ, ആനകൾ എന്നിവയും ഇവിടെയുണ്ട്. ചുറ്റുമുള്ള വനങ്ങളുടെ വിശാലമായ കാഴ്ച കാണാൻ കഴിയുന്ന ഒരു ക്ഷേത്രം, വാച്ച് ടവർ‌, ഗരുഡപ്പാറ, പാപനാശിനി അരുവി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

Hot this week

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച...

‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക...

‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരവ് നൽകാൻ സംസ്ഥാന സർക്കാർ, പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ്...

1999ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണപ്പാളികൾ എങ്ങനെ 2019ൽ സ്വർണ്ണം അല്ലാതായി; അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം

സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം. 1999ൽ വിജയ് മല്യ...

Topics

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച...

‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരവ് നൽകാൻ സംസ്ഥാന സർക്കാർ, പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ്...

1999ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണപ്പാളികൾ എങ്ങനെ 2019ൽ സ്വർണ്ണം അല്ലാതായി; അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം

സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം. 1999ൽ വിജയ് മല്യ...

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....
spot_img

Related Articles

Popular Categories

spot_img