Home Cinema പൈലറ്റടക്കം ക്യാബിന്‍ മുഴുവന്‍ സ്ത്രീകള്‍, അതിഭീകര സാഹചര്യത്തെ അവര്‍ കൈകാര്യം ചെയ്ത രീതി; ...

പൈലറ്റടക്കം ക്യാബിന്‍ മുഴുവന്‍ സ്ത്രീകള്‍, അതിഭീകര സാഹചര്യത്തെ അവര്‍ കൈകാര്യം ചെയ്ത രീതി; അനുഭവം പങ്കുവെച്ച് പെപ്പെ!

0

ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി പെപ്പെ. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ കാലാവസ്ഥ മോശമാവുകയും പൈലറ്റ് ലാന്‍ഡ് ചെയ്യാതെ വിമാനം തിരികെ ഉയര്‍ത്തുകയും ചെയ്‌തെന്നും പിന്നീടുണ്ടായ അനുഭവവുമാണ് നടന്‍ പങ്കുവെച്ചത്. പൈലറ്റും ക്യാബിന്‍ ക്രൂവും സ്ത്രീകള്‍ ആയിരുന്നുവെന്നും അവര്‍ എങ്ങനെയാണ് ആ സാഹചര്യത്തെ കൈകാര്യം ചെയ്തത് എന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐആം ഗെയിം എന്ന ചിത്രത്തിന്റെ ഷൂട്ടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നുവെന്നും നടന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. എല്ലാവരും ഭയപ്പെട്ടു പോകുമായിരുന്ന ഒരു സാഹചര്യത്തെ പൈലറ്റും ക്യാബിന്‍ ക്രൂവും എന്ത് മനോഹരമായാണ് കൈകാര്യം ചെയ്തത് എന്നും നടന്‍ പറയുന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐആം ഗെയിം. ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഐആം ഗെയിമിന്.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ പെപ്പെയുടെ ലുക്കും വൈറലായിരുന്നു. ചിത്രത്തിനായി വെയിറ്റ് ലോസ് അടക്കം ഗംഭീര ട്രാന്‍സ്ഫര്‍മേഷനാണ് നടന്‍ ചെയ്തിട്ടുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version