സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണാണ് എന്നാണ് ആദ്യ റിവ്യൂകള്‍ വരുന്നത്.
ലീ ജംഗ്-ജേ (ഗി-ഹൻ), ലീ ബ്യൂങ്-ഹൻ (ഫ്രണ്ട് മാൻ), വി ഹാ-ജൂൺ (ജുൻ-ഹോ), പാർക്ക് ഗ്യു-യംഗ് (കാംഗ് നോ-യൂൽ), യിം സി-വാൻ, കാംഗ് ഹാ-നൂൽ, പാർക്ക് സംഗ്-ഹൂൺ, ജോ യൂ-റി, കാംഗ് ഏ-സിം, ലീ ഡേവിഡ്, റോ ജേ-വോൺ, ജുൻ സുക്-ഹോ എന്നിവർ മൂന്നാം സീസണിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹ്വാങ് ഡോങ്-ഹ്യൂക്ക് സൃഷ്ടിച്ച്, രചനയും സംവിധാനവും നിർവഹിച്ച ഈ സീരീസ്, ആദ്യ രണ്ട് സീസണുകളുടെ ട്വിസ്റ്റ് നിറഞ്ഞ ക്ലൈമാക്സിന് ശേഷം എന്ത് സംഭവിച്ചുവെന്ന ആകാംക്ഷയില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ആറു എപ്പിസോഡുകളായിട്ടാണ് എത്തിയിരിക്കുന്നത്.
പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വൺ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസൺ അവതരിപ്പിക്കുക എന്നതായിരുന്നു ഇതുവരെ ഇറങ്ങിയ പ്രമോഷന്‍ മെറ്റീരിയലുകള്‍ നല്‍കിയ സൂചനയെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ സീസണ്‍ സംബന്ധിച്ച റിവ്യൂകളില്‍ നിന്നും മനസിലാക്കുന്നത്.
കീസ് ആന്‍റ് നീവ്സ്, ദ സ്ട്രേ ലൈറ്റ്, ഇറ്റ് ഈസ് നോട്ട് യൂവര്‍ ഫാള്‍ട്ട്, 222, ○△□, ഹ്യൂമന്‍സ് ആര്‍ എന്നിങ്ങനെയാണ് അവസാന സീസണിലെ എപ്പിസോഡുകളുടെ പേര്. ഇന്ത്യയില്‍ ഉച്ചയ്ക്ക് 12.30നാണ് സീസണ്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചത്.