മക്കൾ സ്കൂളിൽ പോകുമ്പോൾ ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നു, എഗ്രിമെന്റ് പുറത്തുവിടണം: ജോജു ജോർജ്

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമക്കൊ കഥാപാത്രത്തിനോ ഞാൻ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞത്. തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതൽ വന്നപ്പോൾ ഒടിടിയിൽ തെറി ഉള്ള വേർഷൻ വിറ്റു. മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നു.

മാനസിക ബുദ്ധിമുട്ട് ഉണ്ടായി. മക്കൾ പറഞ്ഞത് അച്ഛൻ ഈ സിനിമയിൽ അഭിനയിക്കരുത് ആയിരുന്നു എന്നാണ്. താൻ ലിജോയുടെ ശത്രു അല്ല. പ്രതിഫലം അല്ല തന്റെ വിഷയം. വൈകാരിക ബുദ്ധിമുട്ട് ഉണ്ടായി. താൻ ഇപ്പോഴും ലിജോയെ ബഹുമാനിക്കുന്നു. ഫെസ്റ്റിവൽ സിനിമ എന്ന നിലയിലാണ് അത്തരം കഥാപാത്രം ചെയ്തത്. അല്ലെങ്കിൽ ചുരുളി ചെയ്യില്ലായിരുന്നു. പ്രതിഫലത്തിന്റെ എഗ്രിമെന്റ് പുറത്തുവിടണം.

പ്രശ്നം ഉണ്ടാക്കാൻ അല്ല താൻ ശ്രമിച്ചത്. ലിജോയോടുള്ളത് സൗഹൃദം ആണ്. സിനിമ ലാഭമായ ശേഷമാണ് പ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്. കുടുംബം വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് നേരിട്ടു. ഒരാളും തന്നോട് ഈ വിഷയത്തെ കുറിച്ച് തിരക്കിയില്ല. തെറ്റിദ്ധാരണ തീർക്കാൻ ആണ് സംസാരിക്കുന്നത്. അതിഥി വേഷം അല്ല എന്ന് മനസിലാകുമല്ലോ. 5 ലക്ഷം രൂപയാണ് ആകെ പ്രതിഫലം ലഭിച്ചത്.

എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി റിലീസ് ചെയ്യുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇത്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടതെന്നും ജോജു പറഞ്ഞു.

Hot this week

ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത്...

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17...

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ...

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍...

Topics

സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട്...

”ഞാന്‍ വരും, കാണും”; കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട്...
spot_img

Related Articles

Popular Categories

spot_img