മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി: ‘ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചു’

ഭാരതാംബ ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി. മന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചുവെന്നും കത്തില്‍ ഗവര്‍ണര്‍. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം എത്തിച്ച സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കി.

ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതില്‍ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിലാണ് കത്തിലൂടെ ഗവര്‍ണറുടെ മറുപടി. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രൊട്ടോക്കോള്‍ ലംഘനമെന്നും ഭരണഘടനാ തലവനെ അപമാനിക്കുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ സംഘാടകരായ ശ്രീപത്മനാഭ സേവാ സമിതിക്കെതിരെ രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. സംഘാടകര്‍ പരിപാടി നടത്തിയത് അനധികൃതമായാണെന്ന് പരാതിയില്‍ പറയുന്നു. മതപരമായ ചടങ്ങുകളുമായി മുന്നോട്ടു പോയതിനാല്‍ അനുമതി റദ്ദാക്കിയിരുന്നു. സര്‍വ്വകലാശാലയുടെ മതനിരപേക്ഷത നിലപാടാണ് സംഘാടകര്‍ ലംഘിച്ചതെന്നും രജിസ്ട്രാറുടെ പരാതിയിലുണ്ട്. ഭാരതാംബ തര്‍ക്കം കയ്യാങ്കളിയിലേക്ക് കൂടി പോയതോടെ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാരും ഗവര്‍ണറും.

Hot this week

ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത്...

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17...

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ...

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍...

Topics

സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട്...

”ഞാന്‍ വരും, കാണും”; കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട്...
spot_img

Related Articles

Popular Categories

spot_img