സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും ഭരണഘടനയുടെ ആമുഖത്തില്‍ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം: RSS ജനറല്‍ സെക്രട്ടറി

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലെ ഒരു കൂട്ടായ്മയിലാണ് ഹൊസബലെയുടെ പ്രസ്താവന.

‘ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ പിന്നെ കൂട്ടിച്ചേര്‍ത്തതാണ്. അത് പിന്നീട് ഒഴിവാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അവ നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്,’ ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറുടെ പേരിലുള്ള ഒരു കെട്ടിടത്തിന്റെ ഹാളിലിരുന്നാണ് താന്‍ ഇത് സംസാരിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നുവെന്നും ഹൊസബലെ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ നടപ്പാക്കിയതില്‍ കോണ്‍ഗ്രസ് മാപ്പ് പറയേണ്ടതുണ്ടെന്നും ഹൊസബലെ കൂട്ടിച്ചേര്‍ത്തു.

‘അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ തന്നെ ഇന്ത്യയുടെ ഭരണഘടനയും കൈയ്യില്‍ പിടിച്ച് നടക്കുകയാണ്. അവര്‍ ഇതുവരെയും അടിയന്തരാവസ്ഥ നടപ്പാക്കിയതിന് മാപ്പ് പറഞ്ഞിട്ടില്ല. അവര്‍ ഉറപ്പായും മാപ്പ് പറയണം. നിങ്ങളുടെ പിതാമഹന്മാരാണ് ചെയ്തതെങ്കിലും നിങ്ങള്‍ മാപ്പ് പറയണം,’ ഹൊസബലെ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ദത്താത്രേയ സംസാരിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയായിരുന്നു മുഖ്യാതിഥി, മാധ്യമപ്രവര്‍ത്തകന്‍ രാം ബഹദൂര്‍ റായ്, മുന്‍ ബിജെപി നേതാവ് കെഎന്‍ ഗോവിന്ദാചാര്യ എന്നിവരും പാനലില്‍ ഉണ്ടായിരുന്നു. ചര്‍ച്ചയെ നയിച്ചിരുന്നത് ജയപ്രകാശ് നാരായണന്‍ ആയിരുന്നു.

Hot this week

ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ്...

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിലേക്ക്, ബുക്കിംഗ് തുടങ്ങി

പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 2025 ജൂലൈ 17...

ഫാഷൻ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോ: ഈ ഓട്ടോ കൈയിൽ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും!

ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോൾ അടിക്കാതെ ഉപയോഗിക്കാം ഈ...

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം; ‘മാരീചനി’ലെ ‘ഫഫ സോംഗ്’ എത്തി

വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം...

ഡ്യൂൺ പാർട്ട് 3 വരുന്നു ; ചിത്രത്തിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു

ഡെന്നിസ് വില്ല്യനോയുടെ സംവിധാനത്തിൽ തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ഡ്യൂൺ സിനിമ...

Topics

ആകാശത്ത് ഇന്ന് ദൃശ്യവിസ്മയം! ബക്ക് മൂൺ എപ്പോൾ, എങ്ങനെ കാണാം?

ജൂലൈ മാസത്തിലെ ആദ്യ പൂ‍ർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത്...

ഗുജറാത്തിൽ പാലം തകർന്ന് 11 പേർ മരിച്ച സംഭവം: സർക്കാരിനെതിരെ ജനരോഷം കനക്കുന്നു

ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച...

മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img