അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തന്‍: ഡോ. ഹാരിസ് ‘ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തനെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു.

മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണം. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരാണ് പ്രിൻസിപ്പലും സൂപ്രണ്ടും. അതുകൊണ്ട് തന്നെ അവർക്ക് പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു.

ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു. ശസ്ത്രക്രിയ മാറ്റിവയ്ക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവർ ഉണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ: ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ പറഞ്ഞിരുന്നു.

Hot this week

മിസ്റ്റർ സഞ്ജു സാംസൺ, നിങ്ങൾ ഇതെന്തിനുള്ള പുറപ്പെടാണ്? വൈറലായി സൂര്യകുമാർ യാദവിൻ്റെ കമൻ്റ്!

സഞ്ജു സാംസൺ ഇതെന്തിനുള്ള പുറപ്പെടാണ്? ഐപിഎല്ലിന് ശേഷമുള്ള വെക്കേഷനിൽ അമേരിക്കൻ സന്ദർശനത്തിനെത്തിയ...

ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിച്ച് ശുഭാൻഷു ശുക്ല; ചിത്രങ്ങൾ പുറത്ത്!

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി ചരിത്രം സൃഷ്ടിച്ച ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ബഹിരാകാശ...

ഭീകരതയ്‌ക്കെതിരെ സംയുക്ത നീക്കം വേണം; ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ

പതിനേഴാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ഓപ്പറേഷൻ...

”ത്രിഭാഷാ നയത്തിനെതിരായ പോരാട്ടം മഹാരാഷ്ട്രയിലും കൊടുങ്കാറ്റാവുന്നു”; താക്കറെ കസിന്‍സിനെ പിന്തുണച്ച് സ്റ്റാലിന്‍

സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെടുത്തിയതിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാറാലിയില്‍...

AMMA തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവനും കുഞ്ചാക്കോ ബോബനും പരിഗണനയിൽ

താരഅമ്സംമഘടന അമ്മയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ വർഷങ്ങളിലേതു പോലെ തന്നെ തെരഞ്ഞെടുപ്പ്...

Topics

നിപ ബാധിച്ച നാട്ടുകല്‍ സ്വദേശി ഗുരുതരാവസ്ഥയില്‍; യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ...

‘ദ അമേരിക്ക പാര്‍ട്ടി ‘ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

ഡോണള്‍ഡ് ട്രംപുമായി ഉടക്കിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ...
spot_img

Related Articles

Popular Categories

spot_img