ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്ക്; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പിഴ ശിക്ഷ

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഒന്നാം ട്വന്റി 20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ടിന് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ പത്ത് ശതമാനമാണ് പിഴ ചുമത്തിയത്. മത്സരത്തില്‍ ഇന്ത്യ 97 റണ്‍സിന് ജയിച്ചിരുന്നു. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞത്. ഇതോടെയാണ് അംപയര്‍മാര്‍ ഇംഗ്ലണ്ടിന് പിഴ ചുമത്തിയത്. കുറവുള്ള ഓരോ ഓവറിനും മാച്ച് ഫീസിന്റെ അഞ്ച് ശതമാണ് പിഴ. ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം പരിശീലകരും മാച്ച് ഫീസിന്റെ പത്തുശതമാനം പിഴയൊടുക്കണം.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 97 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 പന്തില്‍ 112 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയാണ് ആതിഥേയരെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സെഞ്ചുറിയോടെ ചില റെക്കോര്‍ഡുകളും മന്ദാന സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മന്ദാന. ട്വന്റി 20യില്‍ സ്മൃതിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. അതേസമയം, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരങ്ങളില്‍ ബെത്ത് മൂണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. ഇരുവര്‍ക്കും എട്ട് 50+ സ്‌കോറുകളാണ് ഇരുവര്‍ക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാന്‍ഡ്ര ഡോട്ടിന്‍ (3), ഹെയ്‌ലി മാത്യൂസ് (3), ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Hot this week

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. യെമനിലെ...

വിപഞ്ചികയ്ക്ക് യാത്രമൊഴിയേകാൻ ജന്മനാട്; സംസ്കാരം ഇന്ന്

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ സംസ്കാരം ഇന്ന് നടക്കും....

സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി പ്രിയ സഖാവ്; ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം

വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം. രാവിലെ...

Topics

“ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”; വിലാപയാത്ര ജന്മനാട്ടിലേക്ക്, മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ

വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ...

അന്ന് യെച്ചൂരി വിളിച്ചു, ‘കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ’; ഒടുവില്‍ ആ മരണം അറിയാതെ വിഎസും യാത്രയായി

'വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'... 2016 ലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി...

വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന്...
spot_img

Related Articles

Popular Categories

spot_img