നിങ്ങളെ സിനിമ സ്വാധീനിക്കുന്നുണ്ടെങ്കില്‍,ഇഷ്ടമുള്ള സിനിമകള്‍ കാണുക:രശ്മിക മന്ദാന

സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമല്‍’ 2023 ഡിസംബറില്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രം പുരുഷാധിപത്യത്തെയും വയലന്‍സിനെയും ആഘോഷിക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു. 2025ലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി രശ്മിക മന്ദാന. ചിത്രത്തില്‍ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്.

സിനിമ എങ്ങനെയാണ് കാണേണ്ടത് എന്നതിനെ കുറിച്ച് മോജോ സ്‌റ്റോറിയോട് സംസാരിക്കുകയായിരുന്നു രശ്മിക. “നിങ്ങളെ സിനിമ സ്വാധീനിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാണുക. ആരും നിങ്ങളെ എല്ലാ സിനിമയും പോയി കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ ആകുമായിരുന്നു”, എന്നാണ് രശ്മിക പറഞ്ഞത്.

നമ്മള്‍ എല്ലാവരിലും ​ഗ്രേ ഷെയിഡുകളുണ്ട്. നമ്മള്‍ ആരും ബ്ലാക് ആന്‍ഡ് വൈറ്റ് അല്ല. സന്ദീപ് റെഡ്ഡി വാങ്ക ഒരു കുഴപ്പക്കാരനായ കഥാപാത്രത്തെ കുറിച്ചാണ് സംസാരിച്ചത്. അത് അത്രയെ ഉള്ളൂ. എനിക്ക് തോന്നുന്നത് ആളുകള്‍ അത് ആഘോഷിച്ചു എന്നാണ്. കാരണം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു”, നടി വ്യക്തമാക്കി.

“ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങള്‍ ഒരു സിനിമ നിര്‍മിച്ചു. ആളുകള്‍ അത് പോയി കാണേണ്ടത് സിനിമയ്ക്ക് വേണ്ടിയാണ്. അല്ലാതെ ആ കഥാപാത്രങ്ങള്‍ ചെയ്ത അഭിനേതാക്കളെ മുന്‍വിധിയോടെ കാണുകയല്ല വേണ്ടത്. അത് അഭിനയമാണ്. ഞങ്ങള്‍ സ്‌ക്രീനില്‍ അഭിനയിക്കുകയാണ്. ഞങ്ങളുടെ വ്യക്തിത്വം വ്യത്യസ്തമാണ്. അഭിനേതാക്കള്‍ വ്യത്യസ്തരാണ്”, എന്നും താരം കൂട്ടിച്ചേര്‍ത്തു.

Hot this week

ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ...

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന...

“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്....

Topics

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...
spot_img

Related Articles

Popular Categories

spot_img