നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍;കൂത്തുപറമ്പില്‍ ലാത്തിച്ചാർജും വെടിവെപ്പും നടത്തിയത് റവാഡ ഒറ്റയ്ക്കല്ല:പി. ജയരാജന്‍

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനു പിന്നാലെ പ്രതികരിച്ച് സിപിഐഎം നേതാവ് പി. ജയരാജന്‍. പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പുമായുള്ള ബന്ധം സംബന്ധിച്ച് ഉയർന്ന ചർച്ചകളിലാണ് ജയരാജന്റെ പ്രതികരണം. സംഘർഷത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഒരാള്‍ മാത്രമാണ് റവാഡയെന്ന് ജയരാജന്‍ വ്യക്തമാക്കി.

മന്ത്രി എത്തിയതിനെ തുടർന്നാണ് കൂത്തുപറമ്പില്‍ സംഘർഷം രൂക്ഷമായതെന്ന് പി. ജയരാജന്‍ പറഞ്ഞു. അപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. റവാഡ ചന്ദ്രശേഖർ ഒറ്റയ്ക്കല്ല മറ്റ് ഉദ്യോഗസ്ഥർകൂടി ചേർന്നാണ് അന്ന് ലാത്തിച്ചാർജും വെടിവെപ്പും ഉൾപ്പെടുന്ന സംഘർഷം ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

ചുമതല നൽകാൻ ആരാണ് യോഗ്യൻ എന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനിച്ചത്. നയപരമായ കാര്യങ്ങളാണ് പാർട്ടി തീരുമാനിക്കുകയെന്നും മന്ത്രിസഭയാണ് ഈ കാര്യം തീരുമാനിച്ചതെന്നും സിപിഐഎം നേതാവ് പറഞ്ഞു. “യുപിഎസ്‌സി പട്ടികയില്‍ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. ചുമതല നിർവഹിക്കാന്‍ ആരാണ് യോഗ്യനെന്ന് സർക്കാർ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരിക്കുകയാണ്,” ജയരാജന്‍ പറഞ്ഞു.

പൊലീസ് മേധാവി നിയമനം രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നം അല്ലെന്നും ജയരാജന്‍ വ്യക്തമാക്കി. സർക്കാർ തങ്ങളുടെ മുന്നിൽ വന്ന നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. ഡിജിപി ചുരുക്കപട്ടികയില്‍ പരിഗണിക്കപ്പെട്ട മൂന്നുപേരിൽ മറ്റൊരാൾ നിധിൻ അഗർവാളാണ്. നിധിൻ അഗാർവാളിനെതിരെയും സിപിഐഎം മുമ്പ് പരാതി നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയത്തിനതീതമായ ഇത്തരം തീരുമാനങ്ങളെ വിവാദമാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും ജയരാജന്‍ ആരോപിച്ചു.

പ്രശ്നമില്ലാത്ത ആളെന്ന നിലയ്ക്കല്ല റവാഡയുടെ നിയമനം. നമ്മുടെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയടക്കം നിർവഹിക്കുന്ന പൊലീസ് സംവിധാനത്തിന്റെ തലപ്പത്തേക്ക് വരുന്ന ആളുടെ യോഗ്യത കണക്കിലെടുത്താണ് റവാഡ ചന്ദ്രശേഖറിന് പരിഗണന നല്‍കാമെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ കൂത്തുപറമ്പ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇന്നത്തെ സിപിഐഎമ്മിന്റെ ഏരിയാ സെക്രട്ടറി എം. സുകുമാരനെ കസ്റ്റഡിയില്‍ എടുത്ത് മർദിച്ച കേസിലെ പ്രതിയായിരുന്നു നിധിന്‍ അഗർവാള്‍. അന്ന് അത് സംബന്ധിച്ച കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്,” ജയരാജന്‍ പറഞ്ഞു .

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img