നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന തങ്ങൾ പാറ;വാഗമണ്ണിലെ അത്ഭുത ശില!

ണുപ്പുകാലത്ത് വിനോദ സഞ്ചാരികളുടെ പ്രധാന താവളമാണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഹില്‍സ്റ്റേഷനായ ഇവിടെ പൊതുവെ വളരെ തണുപ്പുള്ള കാലാവസ്ഥയാണ്. 10 മുതല്‍ 23 ഗിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. വാഗമണിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഒരിടമാണ് കോലാഹലമേട്ടിൽ സ്ഥിതി ചെയ്യുന്ന തങ്ങൾ പാറ.

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഇവിടേക്ക് ആയിരക്കണക്കിന് സഞ്ചാരികളും വിശ്വാസികളും ഒരുപോലെ എത്തുന്നു. ഇസ്ലാം മത പ്രചാരകനായിരുന്ന ഷെയ്ഖ് ഫരീദുദ്ദീൻ വലിയുല്ലാഹിയുടെ മഖ്ബറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടിയിലേറെ ഉയരമുള്ള തങ്ങൾ പാറ നിലയുറപ്പിച്ച് നിൽക്കുന്നത് 106 ഏക്കർ വിസ്തൃതിയുള്ള നിരപ്പായ പ്രദേശത്താണ്. ഐതിഹ്യമനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു സൂഫി സന്യാസിയായ ഹുസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീൻ ബാബ ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തി. ഈ പാറ അദ്ദേഹത്തിന്റെ ‘ദർഗ’ അല്ലെങ്കിൽ അന്ത്യവിശ്രമ സ്ഥലം ആണെന്ന് കരുതപ്പെടുന്നു. 2,500 മീറ്റർ ഉയരത്തിലാണ് ഈ അതുല്യമായ ശിലാരൂപം സ്ഥിതി ചെയ്യുന്നത്.

ട്രെക്കിംഗ് യാത്രക്കാരുടെ പറുദീസ കൂടിയാണ് ഇവിടം. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ഇവിടെ നിന്ന് സഞ്ചാരികൾക്ക് കുരിശുമുടിയും മുരുകൻ കുന്നിന്റെയും മനോഹരമായ കാഴ്ചയും കാണാൻ കഴിയും. തങ്ങൾ പാറയ്ക്ക് സമീപം ഒരു പുരാതന ഗുഹയും ഉണ്ട്. ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന് തോന്നിപ്പിക്കും വിധത്തിലാണ് തങ്ങൾ പാറ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നത്. ഇവിടെ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടന്നുവരുന്ന ആണ്ട് നേർച്ചയിൽ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. കോട്ടയം – കുമളി റൂട്ടിൽ മുണ്ടക്കയത്തു നിന്നും ഏന്തയാർ വഴിയും ഈരാട്ടുപേട്ടയിൽനിന്നും വാഗമണ്ണിലേക്കുള്ള വഴിയും ഏലപ്പാറ വഴിയും തങ്ങൾ പാറ സ്ഥിതി ചെയ്യുന്ന കോലാഹല മേട്ടിലെത്താം.

Hot this week

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; തകർന്നുവീണത് ചൈനീസ് നിർമ്മിത യുദ്ധവിമാനം

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ചൈനീസ് നിർമ്മിത...

“നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെ… എപ്പോഴും എല്ലായിടത്തും ബോംബിടുന്നു”; അനിഷ്ടം പരസ്യമാക്കി യുഎസ് ഉദ്യോഗസ്ഥര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ്...

ഗാസയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍; ഹമാസിനെതിരെ ആക്രമണം കടുപ്പിക്കാനെന്ന് ഇസ്രയേല്‍

ഹമാസിനെതിരെ കടുത്ത ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാല്‍, മധ്യ ഗാസയിലുള്ള ജനങ്ങളോട് എത്രയും വേഗം...

“ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്”; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകള്‍ പുരോഗമിക്കുന്നു; കാന്തപുരം മുസ്ലിയാരെ നേരില്‍ കണ്ട് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

നിമിഷപ്രിയ വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയതിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക്...

Topics

സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ്; കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി....
spot_img

Related Articles

Popular Categories

spot_img