രാജീവ് ചന്ദ്രശേഖർ പാർട്ടിയെ കോർപ്പറേറ്റ് വല്‍ക്കരിക്കുന്നു; അധ്യക്ഷനെതിരായ ആരോപണങ്ങള്‍ക്കിടെ BJP കോർ കമ്മിറ്റി ഇന്ന്

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ ബിജെപി കോർ കമ്മിറ്റി ഇന്ന് യോഗം ചേരും. പുതിയ സംസ്ഥാന അധ്യക്ഷൻ പാർട്ടിയെ കോർപ്പറേറ്റ് വൽക്കരിക്കുന്നെന്നും മുതിർന്ന നേതാക്കളെ പോലും അവഗണിക്കുന്നു എന്നുമാണ് ആക്ഷേപം. എന്നാൽ ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നുവെന്നാണ് ഔദ്യോഗികപക്ഷത്തിൻ്റെ കുറ്റപ്പെടുത്തൽ.

കേരളത്തിൽ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് നേതൃത്വത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ കലാപക്കൊടി ഉയരുകയാണ്. ആരെയും മാറ്റിനിർത്തില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡൻ്റിൻ്റെ മൗനാനുവാദത്തോടെ വി. മുരളീധര വിഭാഗത്തെ വെട്ടിനിരത്തുന്നുവെന്നാണ് പരാതി. കോർപ്പറേറ്റ് രീതിയിൽ ഇൻ്റർവ്യൂ നടത്തി മോർച്ചാ ഭാരവാഹികളെ തീരുമാനിക്കുമ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കി. കെ. സുരേന്ദ്രനൊപ്പമുള്ള യുവമോർച്ചാ നേതാക്കളെ ഇൻ്റർവ്യൂവിൽ പോലും പങ്കെടുപ്പിച്ചില്ല.

തിരുവനന്തപുരത്തെ ജില്ലാ പ്രസിഡൻ്റ് ആർ. സജിത്ത്, പത്തനംതിട്ടയിലെ നിഥിൻ ശിവ, കണ്ണൂരിലെ അരുൺ കൊട്ടിയൂർ, കാസർഗോട്ടെ അഞ്ജു ജോസ്റ്റി എന്നിവരെയാണ് മുരളീധര-സുരേന്ദ്ര ഗ്രൂപ്പെന്ന് ആരോപിച്ച് ഒഴിവാക്കിയത്. മഹിളാ മോർച്ചയിൽ തിരുവനന്തപുരത്തെ രാഗേന്ദു, പാലക്കാട്ടെ സിമി, എറണാകുളത്തെ വിനീത ഹരിഹരൻ എന്നിവരെയും വെട്ടിനിരത്തി. തൃശൂരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ മുരളീധരൻ, സുരേന്ദ്രൻ എന്നിവരെ ഒഴിവാക്കിയെന്നും ആരോപിക്കുന്നുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഒരുവിഭാഗത്തെ തഴഞ്ഞുവെന്നാണ് പരാതി. സംഘടനാ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി പി. സുധീറിന് ഒരു ചുമതല പോലും നൽകിയില്ല. അതേസമയം, മറ്റൊരു വിഭാഗത്തിന് മാത്രം പ്രധാന്യം നൽകുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

മുൻ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എസ്. സുരേഷിനെ പങ്കെടുപ്പിക്കുന്നതിലും എതിർ വിഭാഗം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഗ്രൂപ്പ് പ്രവർത്തനം അനുവദിക്കില്ലെന്ന് ആദ്യ കോർ കമ്മിറ്റിയിൽ താക്കീത് നൽകിയ അധ്യക്ഷൻ തന്നെ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നുവെന്നാണ് പരാതി. എന്നാൽ മികച്ച സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നുവെന്നാണ് എതിർ വിഭാഗത്തിൻ്റെ കുറ്റപ്പെടുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ മുന്നേറിക്കഴിഞ്ഞു. ഇതിനെയൊക്കെ തകർക്കാനാണ് നീക്കമെന്നും നേതാക്കൾ ആരോപിക്കുന്നു.

Hot this week

മൂന്ന് വർഷത്തിനിടെ 25 കസ്റ്റഡി മരണങ്ങൾ; പൊലീസിന് മേൽ സ്റ്റാലിൻ സർക്കാരിന് നിയന്ത്രണമില്ലെന്ന് വിമർശനം

മിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം...

സമരം കടുപ്പിക്കാൻ ആശമാർ; 27 ഇന ആവശ്യങ്ങൾ മുന്നോട്ട് വച്ചു, 1000 പ്രതിഷേധ സദസ്സുകൾ നടത്താൻ തീരുമാനം

സർക്കാർ അവഗണനയ്ക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ആശവർക്കർമാർ. ജൂലൈ, ആഗസ്റ്റ്...

ഇന്ദ്രൻസിന്റെ ആ ഫാന്റസി ചിത്രം ഒടിടിയിലേക്ക്!

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം...

റെനോ ക്വിഡ് ഇവി വരുന്നൂ, ഇനി ടിയാഗോയും കോമറ്റുമൊക്കെ വിയർക്കും!

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. അതുകൊണ്ട് പല കമ്പനികളും ഇലക്ട്രിക്...

ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല; വ്യാജ വാർത്തകൾ തള്ളി ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം...

Topics

ചില്ലറ പ്രശ്നമല്ല, എല്ലാം ഡിജിറ്റൽ, സൂപ്പർ ഫാസ്റ്റ് വേ​ഗത്തിൽ ടിക്കറ്റ്; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വൻ ഡിമാൻഡ്

കെഎസ്ആര്‍ടിസിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡിന് വൻ സ്വീകാര്യത....

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന തങ്ങൾ പാറ;വാഗമണ്ണിലെ അത്ഭുത ശില!

ണുപ്പുകാലത്ത് വിനോദ സഞ്ചാരികളുടെ പ്രധാന താവളമാണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു...

സംഗീതം വിഷ്‍ണു ശിവശങ്കര്‍; ‘കോലാഹല’ത്തിലെ വീഡിയോ സോംഗ് എത്തി

സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കോലാഹലത്തിലെ 'എട്ടിൻ പണി'...
spot_img

Related Articles

Popular Categories

spot_img