സേവിംങ്സ്, എഫ്‌ഡി പലിശ നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി; മാറ്റങ്ങൾ എന്തൊക്കെ?

എഫ്‌ഡി,സേവിംങ്സ് നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ജൂണിൽ രണ്ടാമത്തെ നിരക്കു കുറയ്ക്കലാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. 15 മുതൽ 18 മാസത്തിൽ താഴെയുള്ള എഫ്‌ഡി നിരക്കുകൾ 25 ബേസിസ് പോയിൻ്റാണ് കുറച്ചത്. 2025 ജൂൺ 24 മുതൽ സേവിംങ്‌സ് അക്കൗണ്ട് പലിശ 2.50% ആയി കുറയ്ക്കുമെന്നും ബാങ്ക് അറിയിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക് 15 മാസത്തെ കാലാവധിയുള്ള എഫ്‌ഡികളുടെ പലിശ നിരക്ക് 18 മാസത്തിൽ താഴെയാക്കി കുറച്ചു. നേരത്തെ, ഈ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് 6.60% ഉം മുതിർന്ന പൗരന്മാർക്ക് 7.10% ഉം ആയിരുന്നു. പുതിയ തീരുമാനപ്രകാരം ഇത് സാധാരണ ഉപഭോക്താക്കൾക്ക് 6.35% ഉം മുതിർന്ന പൗരന്മാർക്ക് 6.85% ഉം ആണ് ലഭിക്കുക. 18 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 2.75% മുതൽ 6.60% വരെയും മുതിർന്ന പൗരന്മാർക്ക് 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3.25% മുതൽ 7.10% വരെയും പലിശ നിരക്ക് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എഫ്‌ഡി നിരക്ക് കുറയ്ക്കുന്നതിനൊപ്പം,എല്ലാ സേവിംഗ്‌സ് എച്ച്ഡിഎഫ്‌സി അക്കൗണ്ടുകളുടെയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ രണ്ട് ഘട്ടമായി നിരക്ക് കുറച്ചതിനാൽ, എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ എഫ്‌ഡികളിലും സേവിംഗ്സ് അക്കൗണ്ടുകളിലും ലഭിക്കുന്ന വരുമാനത്തിൽ നേരിയ കുറവ് ഉണ്ടാകും.

Hot this week

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ...

ഐസിഇസിഎച്ച്  റവ. ജീവൻ ജോണിന് യാത്രയയപ്പ്  നൽകി

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3...

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി മണികണ്ഠൻ എം നിയമിതനായി

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി...

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം...

യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ...

Topics

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു....

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി...
spot_img

Related Articles

Popular Categories

spot_img