ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം; PLI സ്‌കീമിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ നേട്ടമുണ്ടാക്കാന്‍ ടാറ്റ ലക്ഷ്യം വെക്കുന്നത് 6500 കോടി

വായു മലിനീകരണം ഏറ്റവും ഗുരുതരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി. ഇവിടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമാനമായി വായു മലിനീകരണം കുറയുന്നതിന് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നത് തന്നെയായിരിക്കും പ്രധാനപ്പെട്ട കാര്യം.

പെട്രോള്‍ ഡീസല്‍ വില വര്‍ധന ഉപഭോക്താക്കളെയും ഇലക്ട്രിക്കിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുവെന്ന യാഥാര്‍ഥ്യം നിലവിലുണ്ട്. സര്‍ക്കാര്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഉയര്‍ന്ന നിര്‍മാണം കൊണ്ടും കൂടുതല്‍ വിപുലീകരിച്ച വാഹന ശൃംഖലകളാലും നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന വാഹന നിര്‍മാതാക്കള്‍ ടാറ്റ മോട്ടോര്‍സ് ആണ്.

സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമിലൂടെ വരുന്ന കുറച്ച് വര്‍ഷത്തിനുള്ളില്‍ 6500 കോടി വരുമാനം ഉണ്ടാക്കാനാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. പാസഞ്ചര്‍ വാഹന മേഖലയില്‍ നിന്ന് 4000 കോടിയും ഓട്ടോ മൊബൈല്‍സിനായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രകാരമുള്ള വാണിജ്യ വാഹന വില്‍പ്പനയിലൂടെ 2500 കോടിയുമാണ് ലക്ഷ്യമിടുന്നത്.

വ്യവസായ മേഖലയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം. ഈ പദ്ധതി പ്രകാരം, തെരഞ്ഞെടുത്ത വ്യവസായ മേഖലകളില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന കമ്പനികള്‍ക്ക് ധനപരമായ പ്രോത്സാഹനം നല്‍കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടാറ്റ. ഈ സ്‌കീം പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റയ്ക്ക് പാസഞ്ചര്‍ വാഹനങ്ങളില്‍ നിന്നും 250 കോടിയും കമേഴ്‌സ്യല്‍ വാഹനങ്ങളില്‍ നിന്ന് 135 കോടിയുമായി ലൈറ്റ്, ഹെവി വാണിജ്യ വാഹനങ്ങളിലൂടെ 385 കോടിയാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ നിന്നും 102 കോടി, വാണിജ്യ വാഹനങ്ങളില്‍ നിന്ന് 40 കോടി എന്ന നിരക്കില്‍ ആകെ 142 കോടിയാണ് നേടാനായത്. 2028ലെ സാമ്പത്തിക വര്‍ഷം വരെ പിഎല്‍ഐ സ്‌കീം പ്രകാരമുള്ള എല്ലാ ആനുകൂല്യവും ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു.

തിയാഗോ, ടിഗോര്‍, പഞ്ച് എന്നിങ്ങനെ മൂന്ന് വാഹനങ്ങള്‍ക്ക് പിഎല്‍ഐ ഇന്‍സെന്റീവായി 40 കോടി റണ്‍ റേറ്റ് ലഭിക്കുന്നുണ്ട്. ഇതിലേക്ക് ഹാരിയറും നെക്‌സോണും കൂടി വരികയാണ്. അങ്ങനെ വന്നാല്‍ 2026 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 700 കോടി ആയി ഇത് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി എക്‌സിക്യുട്ടീവ് പറഞ്ഞതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

45 കിലോ വാട്ട് ടാറ്റ നെക്‌സോണ്‍ ഇവിയ്ക്ക് പിഎല്‍ഐ സെര്‍ട്ടിഫിക്കേഷന്‍ ജൂണ്‍ 27ന് ലഭിച്ചിരുന്നു. ടാറ്റ കര്‍വും ഹാരിയറും ഈ നേട്ടം കൈവരിക്കുന്നതിന്റെ വക്കിലാണ്.

Hot this week

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ...

‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ...

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്...

വെറും കടലാസല്ല കേട്ടോ 100% കോട്ടൺ ഫൈബർ, വ്യാജനെ തടയാൻ അടയാളങ്ങൾ വേറെയും!

ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ....

ഇത് കാള്‍സന്റെ പരാമര്‍ശത്തിനുള്ള മറുപടിയോ? ഗ്രാന്‍ഡ് ചെസ് ടൂറില്‍ കാള്‍സണെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി ഗുകേഷ്

മേശപ്പുറത്ത് അടിച്ച് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയൊന്നും ഇത്തവണ നോര്‍വീജിയന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററായ...

Topics

ഇതൊരു സത്യന്‍ അന്തിക്കാട് വേര്‍ഷന്‍ പ്രേതപ്പടമാണ്; അഖില്‍ സത്യന്‍

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍വ്വം...

‘തിര’യ്ക്ക് ശേഷം അടുത്ത ത്രില്ലര്‍; മെറിലാന്‍ഡിനൊപ്പം മൂന്നാമത്തെ ചിത്രവുമായി വിനീത് ശ്രീനിവാസന്‍

മെറിലാന്‍ഡ് സിനിമാസിനോടൊപ്പം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം'...
spot_img

Related Articles

Popular Categories

spot_img