ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ. നോട്ടുകളെ അങ്ങനം പൂർണമായും അവഗണിക്കാനാകില്ല. വ്യാപകമായി തന്നെ നോട്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടക്കാറുണ്ട്. ഇത്രയും വിലയുള്ള ഈ കടലാസുകഷണങ്ങൾ സാധാരണ ഗതിയിൽ അത്രവേഗം കീറുകയോ നശിക്കുകയോ ചെയ്യില്ലെന്ന് എല്ലാവർക്കും അറിയാം. കൂടുതൽ പഴകിയാൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. എന്നാൽ ഒരു കാര്യം ഓർക്കുക. വെറും കടലാസിലല്ല കറൻസി നോട്ടുകൾ അച്ചടിക്കുന്നത്.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നൽകുന്ന വിവരം അനുസരിച്ച് നോട്ടുകൾ അച്ചടിക്കുന്നത് വെറും കടലാസുകൾ ഉപയോഗിച്ചല്ല. 100 ശതമാനം കോട്ടൺ ഫൈബറിലാണ്( പരുത്തി) നമ്മുടെ നോട്ടുകൾ അച്ചടിച്ച് എടുക്കുന്നത്. ഇത് സാധാരണ പേപ്പറിനെ അപേക്ഷിച്ച് കൂടുതൽ ഈടു നിൽക്കും. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും കുറവാണ്. ഇനി പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്നു എന്നത് മാത്രമല്ല കൻസികളുടെ പ്രത്യേകത. മൂല്യം രേഖപ്പെടുത്തിയതിനു പുറമേ വ്യാജനെ തിരിച്ചറിയാൻ മറ്റ് അടയാളങ്ങളും നോട്ടുകളിൽ കാണും.
വെള്ളിനിറമുള്ള മെഷീന്‍ റീഡബിള്‍ ത്രെഡ്, റിസര്‍വ്വ് ബാങ്ക് സീല്‍, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ്, വാട്ടര്‍ മാര്‍ക്ക്, മൈക്രോ ലെറ്ററിംഗുകള്‍ തുടങ്ങി നിരവധി സുരക്ഷാ അടയാളങ്ങൾ ഇന്ത്യൻ കറൻസികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ വച്ച് വ്യാജൻ തയ്യാറാക്കിയാലോ എന്ന് ആലോചിക്കുന്ന വരുതന്മാരുണ്ടാകും. അതത്ര എളുപ്പമല്ലെന്നു മാത്രമവുമല്ല മറ്റ് പല സുരക്ഷാ സംവിധാനങ്ങളും കറൻസി നോട്ടുകളിലുണ്ട്. അതുകൊണ്ടുതന്നെ പിടിക്കപ്പെടുകയും ചെയ്യും.
ഇത്തരത്തിൽ പരുത്തി ഉപയോഗിച്ച് നോട്ടുകൾ അച്ചടിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല. അമേരിക്കയും പരുത്തിയാണ് കറൻസി തയ്യാറാക്കാൻ ഉപയോഗിച്ചുന്നത്. എന്നാൽ 75 ശതമാനം പരുത്തിയും 25ശതമാനം ലിനനും കലര്‍ന്ന മിശ്രിതത്തിലാണ് യുഎസ് കറൻസികൾ നിർമിക്കുന്നത്.