നിപ: പ്രതിരോധനടപടികളുമായിആരോഗ്യവകുപ്പ്; കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിൽ ജാഗ്രത

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്.കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. പാലക്കാടും മലപ്പുറത്തും ആണ് കഴിഞ്ഞദിവസം രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ യുവതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ രോഗികൾക്കും ലക്ഷണമുള്ളവർക്കുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചു.

മൂന്ന് ജില്ലകളിലായി നിലവിൽ 345 പേർ സമ്പർക്ക പട്ടികയിൽ ഉണ്ട്. പാലക്കാട് ജില്ലയില്‍ നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കളക്ടർ നിര്‍ദ്ദേശം നല്‍കി. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച 6 വാര്‍ഡുകളിൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്. അതെ സമയം വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍.

മലപ്പുറത്ത് മങ്കടയില്‍ മരിച്ച 18 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 39 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. നിപ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേരുള്ളതായാണ് ഇതുവരെയുള്ള കണ്ടെത്തല്‍. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

മലപ്പുറം ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മക്കരപറമ്പ് – ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍, കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട – 14-ാം വാര്‍ഡ്, കുറുവ – 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഡ്-7(കുണ്ടൂര്‍ക്കുന്ന്),വാര്‍ഡ്-17 (ആറ്റശ്ശേരി), വാര്‍ഡ്-8(പാലോട്), വാര്‍ഡ്-18(ചോലക്കുറിശ്ശി), വാര്‍ഡ്-9(പാറമ്മല്‍), വാര്‍ഡ്-11(ചാമപറമ്പ്). ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

അതേസമയം നിപ സ്ഥിരീകരിച്ച ആളുകളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ക്ക് ബന്ധപ്പെടാനായി രണ്ട് ജില്ലകളിലേയും നമ്പരും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മലപ്പുറം 0483 2735010, 2735020

പാലക്കാട് 0491 2504002

Hot this week

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം ചൂടി സുവര്‍ണ ബെന്നി

ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ് കേരള ഫിറ്റ്‌നസ്...

ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ...

“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും...

2024 സംസ്ഥാന ചലച്ചിത്ര അവാർഡിനായി 128 ചിത്രങ്ങള്‍; പ്രകാശ് രാജ് ജൂറി ചെയർപേഴ്‌സണ്‍, ഇന്ന് മുതല്‍ സ്ക്രീനിങ്

 2024 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ നിർണയിക്കുന്നതിനുള്ള ജൂറിയെ രൂപീകരിച്ചു. നടനും...

ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ...

Topics

യുദ്ധം അവസാനിച്ചിട്ടില്ല, ബന്ദികളുടെ മോചനത്തിന് മുൻഗണന: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഗാസയിലെ യുദ്ധം "ഇതുവരെ" അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

വനിതാ ലോകകപ്പ്; പാകിസ്ഥാനെ തുരത്തി ഇന്ത്യയുടെ പെൺപട, മിന്നും ജയം 88 റൺസിന്

ഐസിസി വനിതാ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം....

ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും 23 മരണം; മമതാ ബാനർജി ദുരന്തമേഖല സന്ദർശിക്കും

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും...
spot_img

Related Articles

Popular Categories

spot_img