ഭീകരതയ്‌ക്കെതിരെ സംയുക്ത നീക്കം വേണം; ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ

പതിനേഴാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കിയുള്ള നൃത്തം അവതരിപ്പിച്ചാണ് മോദിയെ ബ്രസീൽ സ്വാഗതം ചെയ്തതത്. ഇന്നും നാളെയുമായാണ് ബ്രസീലിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അഞ്ച് രാജ്യങ്ങളാണ് പ്രധാനമായും നരേന്ദ്ര മോദി സന്ദർശിക്കുക. ജൂലൈ 9ന് നമീബിയയിലാണ് സന്ദർശനം അവസാനിക്കുന്നത്.

ആഗോള സുരക്ഷയും സമാധാനവുമാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് ഉച്ചകോടിയിൽ മോദി ആവശ്യപ്പെടും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണം പരാമർശിക്കണമെന്നതും ഇന്ത്യയുടെ ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപ്പറയണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർമിത ബുദ്ധി, ആരോഗ്യ സഹകരണം ഉൾപ്പെടെ മറ്റ് വിഷയങ്ങളും ചർച്ചയാകും. കൂടാതെ ബ്രിക്സ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും സാധ്യതയുണ്ട്. പ്രതിരോധം, ബഹിരാകാശം, ഊർജം, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടേയും ബ്രസീലിൻ്റേയും പങ്കാളിത്തം വർധിപ്പിക്കാനുള്ള ചർച്ചയും ബ്രസീൽ പ്രസിഡൻ്റ് ലുലാ ഡി സിൽവയുമായി മോദി നടത്തും.

അർജൻ്റീന സന്ദർശനം പൂർത്തിയാക്കിയാണ് മോദി ബ്രസീലിൽ എത്തിയത്. അർജൻ്റീനയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതിനാൽ വ്യാപാര മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിലുള്ള ചർച്ചകൾ അർജൻ്റീനിയൻ സന്ദർശനത്തിൽ ഇന്ത്യ നടത്തിയിരുന്നു. മറ്റ് പ്രധാന മേഖലകളിലും സഹകരണം ഉറപ്പാക്കിയാണ് അർജൻ്റീനയിൽ നിന്നും മോദി മടങ്ങിയത്.

Hot this week

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ...

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ...

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്....

‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല; വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു’; മന്ത്രി വി അബ്ദുറഹിമാൻ

മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ...

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത്...

Topics

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ...

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ...

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്....

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത്...

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച്...

“ഡയറിക്കുറിപ്പ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി, ആലപ്പുഴയിലെ നാലാം ക്ലാസുകാരിയെ നേരിട്ടു പോയി കാണും”: വി. ശിവൻകുട്ടി

ആലപ്പുഴ ചാരുംമൂടിലെ നാലാം ക്ലാസുകാരിക്ക് ക്രൂര മർദനം നേരിടേണ്ടിവന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ...

“പെട്ടിയിലുണ്ടായിരുന്നത് റിപ്പയര്‍ ചെയ്യാനയച്ച നെഫ്രോസ്‌കോപ്പുകള്‍, മുറിയില്‍ കണ്ടത് പാക്കിങ് കവര്‍ ആകാം”; മറുപടിയുമായി ഡോ. ഹാരിസ്

മുറിയിലെ പരിശോധനയിൽ കാണാതായ മോർസിലോസ്കോപ്പ് കണ്ടെത്തിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം...
spot_img

Related Articles

Popular Categories

spot_img