‘ഇന്നസെന്‍റ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്’; ഇതെന്താ തളത്തിൽ ദിനേശനും ശോഭയുമോ?

മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ.

Hot this week

തമിഴ്നാട് സർക്കാർ രൂപീകരണം: ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് നടൻ  വിജയ്‌യുടെ പാർട്ടിയായി തമിഴക വെട്രി കഴകത്തിന്...

മഴമുന്നറിയിപ്പിൽ മാറ്റം, അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്...

“മന്ത്രിസ്ഥാനം തൻെ മുൻഗണനയില്ല”; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്....

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് നിർദേശം

പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ...

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല...

Topics

കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം

കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ...

സൊറോസ് ഫെലോഷിപ്പ് 2026: 11 ഇന്ത്യൻ വംശജർക്ക് അഭിമാന നേട്ടം

 അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ 'പോൾ...

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടി: ആയിരക്കണക്കിന് കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം

അമേരിക്കയിൽ കുടിയേറ്റ പശ്ചാത്തലമുള്ള ട്രക്ക് ഡ്രൈവർമാരെ ബാധിക്കുന്ന പുതിയ കടുത്ത നടപടികളോടെ...
spot_img

Related Articles

Popular Categories

spot_img