ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന പുറത്തിറക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ

17-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും, ഭീകരർക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് പ്രഖ്യാപനം. ഇറാനിലെ ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങളെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. മാനവരാശിക്കെതിരായ ആക്രമണമാണ് പഹൽഗാമിലുണ്ടായത്. ഇന്ത്യക്കൊപ്പം നിന്ന എല്ലാ രാജ്യങ്ങൾക്കും മോദി നന്ദി അറിയിച്ചു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിൽ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നായിരുന്നു മോദിയുടെ വിമർശനം. ഭീകരരെ പിന്തുണയ്ക്കുന്നവരെയും, ഭീകരവാദത്തിൻ്റെ ഇരയെയും ഒരുപോലെ കാണരുത്. എവിടെയാണ് ഭീകരാക്രമണം നടന്നതെന്നത് നോക്കി നയം സ്വീകരിക്കുന്നത് മാനവരാശിക്കാകെ എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ യുദ്ധങ്ങൾക്കെതിരെന്നും മോദി വ്യക്തമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമാണ്. ഗാസയിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദത്തിനെതിരായ നിലപാടിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും, ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് ബ്രിക്സിൻ്റെ പ്രഖ്യാപനം.

മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും സംഘർഷങ്ങളിൽ ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. ഇറാനിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങളിൽ നയതന്ത്രപരമായ സമീപനങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും ബ്രിക്സ് ഉച്ചകോടി വ്യക്തമാക്കി. ഏകപക്ഷീയമായ താരിഫ് വർധനയിലും ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. ന്യായവും, സുതാര്യവും, നിയമാനുസൃതവും, വിവേചന രഹിതവുമായ ബഹുമുഖ വ്യാപാര സംവിധാനത്തിന് പിന്തുണ ആവർത്തിച്ചു.

ആഗോള സംഘടനകളുടെ ഭരണഘടനയിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടിൻ്റെ സോഫ്റ്റ്‌വേറിന് 20-ാം നൂറ്റാണ്ടിലെ ടൈപ്പ് റൈറ്ററിൽ പ്രവർത്തിക്കാനാകില്ല. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. 2026-ൽ ഇന്ത്യയാണ് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img