ആകാശത്ത് ഇന്ന് ദൃശ്യവിസ്മയം! ബക്ക് മൂൺ എപ്പോൾ, എങ്ങനെ കാണാം?

ജൂലൈ മാസത്തിലെ ആദ്യ പൂ‍ർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത് കാണാനാകും. ജൂലൈയിലെ ആദ്യ പൂ‍ർണചന്ദ്രനെ പരമ്പരാ​ഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ മാനുകൾ അഥവാ ബക്കുകൾക്ക് അവയുടെ കൊമ്പുകൾ വളരുന്നത് ഈ സമയങ്ങളിലാണ്. അതിനാലാണ് ചന്ദ്രന് ബക്ക് മൂൺ എന്ന പേര്. ഇന്ന് ചന്ദ്രൻ അതിൻ്റെ പൂ‍ർണതയിലെത്തും. സാധാരണ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായ വലുപ്പത്തിലും നിറത്തിലുമാകും ഇന്ന് ചന്ദ്രൻ പ്രത്യക്ഷപ്പെടുക.

ഇന്ത്യൻ സമയം 7.42ഓട് കൂടിയാണ് ചന്ദ്രോദയം ഉണ്ടാകുക. ഈ സമയത്ത് മനോഹരമായ ചന്ദ്രനെ ആകാശത്ത് ദൃശ്യമാകും. വ‍ർഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂർണചന്ദ്രനിൽ ഒന്നും ബക്ക് മൂണായിരിക്കും. ശുക്രനും ശനിയും ഉൾപ്പെടെയുള്ള ​ഗ്രഹങ്ങൾക്ക് ഒപ്പം പ്രത്യക്ഷപ്പെടുന്നതിനാൽ ഇന്ന് ആകാശത്തൊരുങ്ങുന്നത് ദൃശ്യവിസ്മയം തന്നെ ആയിരിക്കും. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രാദേശിക സമയം രാത്രി 8:53 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രാദേശിക ചന്ദ്രോദയ സമയത്തിൽ വ്യത്യാസമുണ്ടാകും. ചന്ദ്രോദയ വിവരങ്ങള്‍ക്കായി കാഴ്ചക്കാ‍ർക്ക് timeanddate.com, in-the-sky.org പോലുള്ള വെബ്സൈറ്റുകളിൽ പരിശോധിക്കാം.

ഓരോ മാസങ്ങളിലെയും പൂ‍ർണ ചന്ദ്രൻ ഇപ്രകാരം വ്യത്യസ്തമായ പേരുകളിലാകും അറിയപ്പെടുക. ഇനിയുള്ള മാസങ്ങളിൽ ഓ​ഗസ്റ്റ് 9ന് സ്റ്റ‍ർജിയൻ മൂണും, സെപ്റ്റംബർ 7ന് ഹാർവെസ്റ്റ് മൂണും, ഒക്ടോബർ 6ന് ഹണ്ടേഴ്സ് മൂണും, നവംബർ 5ന് ബീവർ മൂണും, ഡിസംബർ 4ന് കോൾഡ് മൂണും കാണാനാകും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img