ആകാശത്ത് ഇന്ന് ദൃശ്യവിസ്മയം! ബക്ക് മൂൺ എപ്പോൾ, എങ്ങനെ കാണാം?

ജൂലൈ മാസത്തിലെ ആദ്യ പൂ‍ർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത് കാണാനാകും. ജൂലൈയിലെ ആദ്യ പൂ‍ർണചന്ദ്രനെ പരമ്പരാ​ഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ മാനുകൾ അഥവാ ബക്കുകൾക്ക് അവയുടെ കൊമ്പുകൾ വളരുന്നത് ഈ സമയങ്ങളിലാണ്. അതിനാലാണ് ചന്ദ്രന് ബക്ക് മൂൺ എന്ന പേര്. ഇന്ന് ചന്ദ്രൻ അതിൻ്റെ പൂ‍ർണതയിലെത്തും. സാധാരണ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായ വലുപ്പത്തിലും നിറത്തിലുമാകും ഇന്ന് ചന്ദ്രൻ പ്രത്യക്ഷപ്പെടുക.

ഇന്ത്യൻ സമയം 7.42ഓട് കൂടിയാണ് ചന്ദ്രോദയം ഉണ്ടാകുക. ഈ സമയത്ത് മനോഹരമായ ചന്ദ്രനെ ആകാശത്ത് ദൃശ്യമാകും. വ‍ർഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂർണചന്ദ്രനിൽ ഒന്നും ബക്ക് മൂണായിരിക്കും. ശുക്രനും ശനിയും ഉൾപ്പെടെയുള്ള ​ഗ്രഹങ്ങൾക്ക് ഒപ്പം പ്രത്യക്ഷപ്പെടുന്നതിനാൽ ഇന്ന് ആകാശത്തൊരുങ്ങുന്നത് ദൃശ്യവിസ്മയം തന്നെ ആയിരിക്കും. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രാദേശിക സമയം രാത്രി 8:53 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രാദേശിക ചന്ദ്രോദയ സമയത്തിൽ വ്യത്യാസമുണ്ടാകും. ചന്ദ്രോദയ വിവരങ്ങള്‍ക്കായി കാഴ്ചക്കാ‍ർക്ക് timeanddate.com, in-the-sky.org പോലുള്ള വെബ്സൈറ്റുകളിൽ പരിശോധിക്കാം.

ഓരോ മാസങ്ങളിലെയും പൂ‍ർണ ചന്ദ്രൻ ഇപ്രകാരം വ്യത്യസ്തമായ പേരുകളിലാകും അറിയപ്പെടുക. ഇനിയുള്ള മാസങ്ങളിൽ ഓ​ഗസ്റ്റ് 9ന് സ്റ്റ‍ർജിയൻ മൂണും, സെപ്റ്റംബർ 7ന് ഹാർവെസ്റ്റ് മൂണും, ഒക്ടോബർ 6ന് ഹണ്ടേഴ്സ് മൂണും, നവംബർ 5ന് ബീവർ മൂണും, ഡിസംബർ 4ന് കോൾഡ് മൂണും കാണാനാകും.

Hot this week

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് : മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കകരികരിച്ചെന്ന മാധ്യമ...

തരൂരിന് ;പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം: ...

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ...

പഞ്ചിനെ നേരിടാനെത്തിയ ഹ്യുണ്ടായി എക്‌സ്റ്റർ സൂപ്പർഹിറ്റായി, രണ്ടുവർഷത്തിനകം വിറ്റത് ഇത്രയും യൂണിറ്റുകൾ

ഹ്യുണ്ടായി എക്‌സ്റ്റർ, ഇന്ത്യൻ വിപണിയിൽ 2 വർഷം പൂർത്തിയാക്കി. സബ്-കോംപാക്റ്റ് എസ്‌യുവി...

നിങ്ങളുടെ പഴയ കാറിന് പൊന്നുംവില കിട്ടണോ? വിൽക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യൂ!

നിങ്ങളുടെ പഴയ കാർ വിൽക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, തയ്യാറെടുപ്പില്ലാതെ ഇറങ്ങിത്തിരിക്കുന്നത് ദോഷകരമായിരിക്കും. കാറിന്...

‘പുറത്ത്, ഗ്ലാമറസ് എന്‍ആർഐ ജീവിതം, ജീവിക്കാന്‍ കഴിക്കുന്നത് ഇൻസ്റ്റൻറ് നൂഡിൽസ്’; യുവാവിന്‍റെ കുറിപ്പ്!

വിദേശത്ത് പോയാല്‍ ജീവിതം സെറ്റായെന്നാണ് മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസം....

Topics

കീമിൽ സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു സർക്കാർ ശ്രമം: മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ...

കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകാനുള്ള പദ്ധതിയിൽ വൻ വെട്ടിപ്പെന്ന്: രമേശ് ചെന്നിത്തല

കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകാനുള്ള പിഎം കുസും പദ്ധതിയിൽ വൻ വെട്ടിപ്പെന്ന്...

’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ...
spot_img

Related Articles

Popular Categories

spot_img