‘കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ’; സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ

    0

    കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിക്കാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു.

    കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version