കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയതിന് കേരളം ആവശ്യപ്പെട്ട നഷ്പപരിഹാരം 9531 കോടി രൂപ, പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി

    0

    കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകുക പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി . 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാനാകില്ലെന്ന് കപ്പൽ കന്പനി അറിയിച്ചത്. അങ്ങനെയെങ്കിൽ പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാൻ കഴിയും എന്നറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

    സർക്കാർ നൽകിയ കേസിന്‍റെ ഭാഗമായി എം എസ് സി കന്പനിയുടെ ഉടമസ്ഥതയിലുളള കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചിരുന്നു. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തുളള കപ്പലിന്‍റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഹർജി അടുത്തമാസം ആറിന് വീണ്ടും പരിഗണിക്കും.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version