സ്‌കൂൾ സമയമാറ്റം; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സമസ്‌ത

സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത.മദ്രസാതല കൺവെൻഷനുകൾ മുതൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ നടത്താനാണ് തീരുമാനം. ധിക്കാരപരമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷനിൽ ആവശ്യപ്പെട്ടു.

സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ കൂടിയാലോചിച്ച് തീരുമാനം എടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

സെപ്തംബർ 30 ന് സെക്രട്ടേറിയറ്റ് മാർച്ച് വരെ നീളുന്ന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് ചേർന്ന സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനമായത്. ഒരിടവേളയ്ക്ക് ശേഷമാണ് സമസ്ത, സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.

കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ സമയ മാറ്റത്തിൽ മുസ്‌ലിം ലീഗ് ആലോചിച്ച് വ്യക്തമായ തീരുമാനത്തിൽ എത്തുമെന്നും സമസ്തയുടെ പ്രതിഷേധം ന്യായമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സമസ്തയുടെ മദ്രസകളിൽ മാത്രം 12 ലക്ഷത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സ്കൂൾ സമയ മാറ്റം ഈ കുട്ടികളുടെയുൾപ്പെടെ മതപഠനത്തെ ബാധിക്കുമെന്ന് നിലപാടണ് സമസ്ത സ്വീകരിക്കുന്നത്.

Hot this week

നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ; ‘സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി...

‘ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ചു’; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍...

ജൂലൈ-11 ലോക ജനസംഖ്യാദിനം; ജനങ്ങള്‍ എന്നാല്‍ ആള്‍പ്പെരുപ്പം മാത്രമല്ല!

ജനങ്ങളെന്നാൽ രാജ്യത്തിൻ്റെ സമ്പത്താണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ഘടനയെ രൂപപ്പെടുത്തുന്നതും...

മനോലോ മാര്‍ക്വേസ് എത്തിയിട്ടും രക്ഷയില്ല!, ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒന്‍പത് വര്‍ഷത്തിനിടെയിലെ ഏറ്റവും മോശം സ്ഥാനത്ത്

ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. ഒന്‍പത് വര്‍ഷത്തിനിടെയിലെ...

ടെന്നീസ് താരത്തെ വെടിവെച്ച കൊന്ന കേസിൽ അച്ഛൻ്റെ മൊഴി പുറത്ത്; “മകളുടെ ചെലവിലാണ്...

ടെന്നീസ് താരം രാധിക യാദവിന്റേത് ദുരഭിമാനക്കൊലയെന്ന് എഫ്ഐആർ. മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന...

Topics

കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി വേണമെന്ന് നേതാക്കള്‍; മിണ്ടാതെ ദേശീയ നേതൃത്വം

കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ-സംസ്ഥാന നേതാക്കള്‍....

ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ശുഭാന്‍ഷുവും സംഘവും ജൂലൈ 14ന് ഭൂമിയിലേക്ക് മടങ്ങും

ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ക്യാപ്റ്റനായ നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന്...

ആരോഗ്യരംഗത്ത് പുതിയൊരു നേട്ടം കൂടി; സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സിച്ച് ഭേദമാക്കി ആരോഗ്യ വകുപ്പ്

ആരോഗ്യരംഗത്ത് പുതിയൊരു നേട്ടം കൂടി കൈവരിച്ച് കേരളം. കുട്ടികളെ ബാധിക്കുന്ന ഗുരുതര...
spot_img

Related Articles

Popular Categories

spot_img