Home Travel പഞ്ചിനെ നേരിടാനെത്തിയ ഹ്യുണ്ടായി എക്‌സ്റ്റർ സൂപ്പർഹിറ്റായി, രണ്ടുവർഷത്തിനകം വിറ്റത് ഇത്രയും യൂണിറ്റുകൾ

പഞ്ചിനെ നേരിടാനെത്തിയ ഹ്യുണ്ടായി എക്‌സ്റ്റർ സൂപ്പർഹിറ്റായി, രണ്ടുവർഷത്തിനകം വിറ്റത് ഇത്രയും യൂണിറ്റുകൾ

0

ഹ്യുണ്ടായി എക്‌സ്റ്റർ, ഇന്ത്യൻ വിപണിയിൽ 2 വർഷം പൂർത്തിയാക്കി. സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ടാറ്റ പഞ്ചിനോട് മത്സരിക്കുന്നതിനായിരുന്നു എക്‌സ്റ്ററിന്‍റെ വരവ്. 2023 ജൂലൈ 10 ന് ആദ്യ ഹ്യുണ്ടായി എക്‌സ്റ്റർ പുറത്തിറങ്ങി. ലോഞ്ച് ചെയ്തതിനുശേഷം, പഞ്ചിന് കടുത്ത വെല്ലുവിളി ഉയർത്താൻ ഹ്യുണ്ടായി എക്‌സ്റ്ററിന് കഴിഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ 165,899 ഹ്യുണ്ടായി എക്സ്റ്ററുകൾ വിറ്റഴിക്കപ്പെട്ടു. ഇതിനുപുറമെ, ഹ്യുണ്ടായി 6,490 യൂണിറ്റ് എക്‌സ്റ്റർ ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്തു എന്നാണ് കണക്കുകൾ.

രാജ്യത്തെ രണ്ടാം സ്ഥാനത്തുള്ള പാസഞ്ചർ വാഹന കമ്പനിയായി തുടരാൻ ഹ്യുണ്ടായിയെ ഈ ചെറു എസ്‍യുവി സഹായിച്ചു. എക്‌സ്‌റ്ററിന്റെ ലോഞ്ചിനുശേഷം, കഴിഞ്ഞ 24 മാസത്തിനുള്ളിൽ ഹ്യുണ്ടായി ഇന്ത്യയിൽ ആകെ 8,04,554 എസ്‌യുവികൾ വിറ്റു. ഇതിൽ എക്‌സ്‌റ്റർ മാത്രം 1,65,899 യൂണിറ്റുകൾ വിറ്റു, ഇത് കമ്പനിയുടെ മൊത്തം എസ്‌യുവി വിൽപ്പനയുടെ 21 ശതമാനം ആണ്. എങ്കിലും, ഹ്യുണ്ടായിയുടെ മറ്റൊരു കോംപാക്റ്റ് എസ്‌യുവിയായ വെന്യു 2,38,180 യൂണിറ്റുകൾ (30%) വിൽപ്പനയോടെ ഉയർന്ന വിഹിതം നേടി. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇടത്തരം എസ്‌യുവി ക്രെറ്റയായിരുന്നു.

ലോഞ്ച് ചെയ്ത് 13 മാസങ്ങൾക്ക് ശേഷം ഒരുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് 2024 ഓഗസ്റ്റിൽ എക്സ്റ്റർ അതിന്റെ ആദ്യത്തെ വലിയ വിൽപ്പന റെക്കോർഡ് സ്ഥാപിച്ചു. വെന്യു 12 മാസത്തിനുള്ളിൽ കൈവരിച്ച അതേ കണക്കാണിത്. ഇതിനുശേഷം, എക്സ്റ്ററിന്റെ മൊത്തം വിൽപ്പന 2025 ഏപ്രിലിൽ 1.5 ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. ഇതിന് ആകെ 21 മാസമെടുത്തു.

6.21 ലക്ഷം മുതൽ 10.50 ലക്ഷം വരെയാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ എക്‌സ്‌ഷോറൂം വില. രജിസ്ട്രേഷൻ, ഇൻഷുറൻസ്, മറ്റ് ചെലവുകൾ എന്നിവയുൾപ്പെടെ, ഓൺ-റോഡ് വില 6.63 ലക്ഷം മുതൽ 11.88 ലക്ഷം വരെയാണ്. മാനുവൽ, ഓട്ടോമാറ്റിക് (AMT) ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമായ 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. 1.2 ലിറ്റർ ബൈ-ഫ്യൂവൽ കപ്പ പെട്രോൾ എഞ്ചിനും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ഒരു സിഎൻജി പതിപ്പും ലഭ്യമാണ്. പെട്രോൾ ലിറ്ററിന് 19.2 മുതൽ 19.4 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. അതേസമയം സിഎൻജി പതിപ്പിന്റെ മൈലേജ് 27.1 കിലോമീറ്റർ / കിലോ ആണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version