Home Travel മസ്‌കിൻ്റെ ടെസ്‌ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം പ്രവർത്തനം ഈ മാസം ആരംഭിക്കും

മസ്‌കിൻ്റെ ടെസ്‌ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം പ്രവർത്തനം ഈ മാസം ആരംഭിക്കും

0

മസ്‌കിൻ്റെ ടെസ്‌ല ഇന്ത്യയിലേക്ക്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറും ജൂലൈ 15 ന് മുംബൈയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ടെസ്‌ലെ ഇന്ത്യയിൽ എത്തുന്നതോടെ ഓട്ടോ മൊബൈൽ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

മുംബൈയിലെ ഫ്ലാഗ്ഷിപ്പ് ഷോറൂമിലാണ് ആദ്യ സ്റ്റോർ പ്രവർത്തിക്കുക. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മോഡൽ വൈ എസ്‌യുവികൾ മുംബൈയിൽ എത്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. മോഡൽ വൈ എസ്‌യുവികൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്.

യൂറോപ്പിലും ചൈനയിലും വിൽപ്പന കുറയുന്നതിനിടയിലും ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിനിടെയാണ് മസ്‌ക് ഇന്ത്യയിലേക്കും അദ്ദേഹത്തിൻ്റെ വിപണി വ്യാപിപ്പിക്കുന്നത്.

ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന വാർത്ത ബ്ലൂംബെർഗ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കമ്പനി തങ്ങളുടെ ആദ്യ ഷോറൂം മുംബൈയിലും തുടർന്ന് ഡൽഹിയിലും തുറക്കുമെന്ന് റിപ്പോർട്ടുകളും ഇതിനുപിന്നാലെ വന്നിരുന്നു.

ഫെബ്രുവരിയിൽ യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ഇതുവരെ അഞ്ച് മോഡൽ വൈ കാറുകൾ മുംബൈയിൽ എത്തിയിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ടെസ്‌ലയുടെ വാഹനത്തിന് ഏകദേശം 27 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യ 70 ശതമാനം നികുതി ചുമത്തിയതിനാൽ വലിയ ലക്ഷങ്ങളുടെ തീരുവ ടെസ്‌ല ഇന്ത്യക്ക് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version