സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം; “ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി”

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം. സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തൽ. തൃശൂരിലെ തോൽവി പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ച ഉണ്ടായെന്നും വിമർശനം ഉയർന്നു.

എതിർപാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്തെല്ലാമായിരുന്നെന്ന് അക്കമിട്ട് പറഞ്ഞായിരുന്നു സമ്മേളനം. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകക്ക് എടുത്താണ് അഞ്ചുവർഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചരണം നടത്തിയത്. ഇതോടെ ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചു. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി.

തൃശൂർ പൂരം വെടിക്കെട്ട് വിവാദം എൽഡിഎഫിന് എതിരായി ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റി. ബൂത്ത് കമ്മറ്റികളിൽ നിന്ന് വോട്ടുചേർക്കണമെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും എൽഡിഎഫ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഉണ്ടായിട്ടുള്ള വീഴ്ചകൾ ഗൗരവത്തോടുകൂടി കാണണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പ്രദായിക രീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാർ കൃത്രിമമായി കേരളത്തിലുടനീളം വോട്ട് ചേർത്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപത് ഡൽഹി ലെഫ്റ്റ് ഗവർണർ കേരളത്തിൽ എത്തിയത് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത് ക്രൈസ്തവ വോട്ട് സമാഹരിക്കാനായിരുന്നു. കേന്ദ്ര ഏജൻസികളെ ചൂണ്ടിക്കാട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തിയും വലിയതോതിൽ പണമൊഴുക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img