“ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വരുത്തണം”; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം

ക്രൈസ്തവ സമൂഹത്തോട് ബിജെപിക്ക് ഇരട്ടാത്താപ്പെന്ന് ദീപിക മുഖപ്രസംഗം. “വേട്ടക്കാരന് കൈയ്യടിച്ച് ഇരയെ തലോടുകയോ?” എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി ഇറങ്ങുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ പീഡനങ്ങൾക്ക് ബിജെപി ഒത്താശക്കാരായി നിലകൊള്ളുന്നുണ്ട്. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണമെന്നും ദീപിക മുഖപ്രസംഗത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.

“രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് ബിജെപി കേരളത്തിൽ ഭരണം പിടിക്കാൻ ഇറങ്ങുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ പീഡനങ്ങൾക്ക് ബിജെപി ഒത്താശക്കാരായി നിലകൊള്ളുന്നു. വൈദികരെ ആക്രമിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയാണ്,” മുഖപ്രസംഗം കുറ്റപ്പെടുത്തി.

“വർഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയിൽ ബിജെപി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമാണ് ബിജെപിയും സംഘപരിവാറും കണക്ക് കൂട്ടുന്നത്? ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണം,” എന്നും ദീപിക മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍...

സ്വർണം പോയ വഴിയേ എസ്‌ഐടി സംഘം; അന്വേഷണം ഹൈദരാബാദിലേക്കും

ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് എസ്.ഐ.ടി. ഹൈദരാബാദ്...

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ പുസ്കത്തിന്റെ കവർപേജ്...

ഐതിഹ്യമാലയുടെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് പ്ലാനറ്റില്‍ ‘ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്’

കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും കൈപ്പുഴത്തമ്പാനും ഒരേ വേദിയില്‍ സംഗമിക്കുന്ന 'ദ ലെജന്റ്...

കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു

അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന...

Topics

അപ്രിയ സത്യങ്ങള്‍ കേള്‍ക്കുന്നില്ല, മാധ്യമങ്ങള്‍ വലിയ ഭീഷണി നേരിടുന്നു: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ വി.കെ ശ്രീകണ്ഠന്‍ എം.പി

ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണിയും നിയന്ത്രണങ്ങളും  നേരിടുകയാണെന്നും...

2025 ലെ മക്ആർതർ ഫെലോഷിപ്പുകൾ നബറൂൺ ദാസ്‌ഗുപ്തയ്ക്കും,ഡോ. തെരേസ പുത്തുസ്ശേരിയ്ക്കും

പ്രശസ്തമായ യു.എസ്. മക്ആർതർ  ഫെലോഷിപ്പിന് 2025-ലെ അവാർഡ് ലഭിച്ച 22 പേർക്കിടയിൽ...

ടെക്നോളജി മുതൽ മാർക്കറ്റിംഗ് വരെ: സംരംഭക ലോകത്തെ സ്ത്രീകൾക്ക് പിന്തുണയുമായി കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് ഇന്ന് തൃശ്ശൂരിൽ

സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കേരള...
spot_img

Related Articles

Popular Categories

spot_img