ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍, ഒപ്പം ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍; സ്‌നേഹ പഠനത്തില്‍ മിടുക്കിയെന്ന് കുടുംബം

കഴിഞ്ഞ ദിവസം യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്‌നേഹ ദേബാനന്ദ് പഠനത്തില്‍ മിടുമുടിക്കിയായിരുന്നുവെന്ന് കുടുംബം. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് കോഴ്‌സുകള്‍ സ്‌നേഹ പഠിച്ചിരുന്നു. കൂടാതെ ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍ ആയും ജോലി നോക്കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹാ ദേബാനന്ദിനെ കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യമുനാ നദിയിലെ ഗീത ഫ്‌ലൈ ഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.

ത്രിപുര സ്വദേശികളായ കുടുംബം സ്‌നേഹയുടെ വിദ്യാഭ്യാസത്തിനായാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആത്മറാം സനാതന ധര്‍മ കോളേജില്‍ ഗണിതത്തില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മദ്രാസ് ഐഐടിയില്‍ ഡാറ്റ സയന്‍സ് ആന്റ് പ്രോഗ്രാമിങ്ങില്‍ കോഴ്‌സ് ചെയ്യുന്നതായും സ്‌നേഹയുടെ ലിങ്ക്ഡിന്‍ ബയോയില്‍ പറയുന്നുണ്ട്. കൂടാതെ, ഒസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണായി ജോലി ചെയ്യുന്നതായും ബയോയില്‍ നിന്ന് വ്യക്തമാകുന്നു.

ചെറിയ പ്രായമായിരുന്നെങ്കിലും സ്‌നേഹയെ കുടുംബത്തിലെ എല്ലാവരും ബഹുമാനിച്ചിരുന്നതായി ബന്ധു പറയുന്നു. ‘ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്നു അവള്‍. അതേസമയം, ജോലിയും ചെയ്തിരുന്നു. ആരോടും പണം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിടുമിടുക്കിയായിരുന്നു സ്‌നേഹയെന്നും ബന്ധു പറയുന്നു.

എന്നാല്‍, കഴിഞ്ഞ ഏതാനും മാസമായി സ്‌നേഹ അസ്വസ്ഥയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ അലട്ടിയിരുന്നതെന്നാണ് കരുതുന്നത്. സ്‌നേഹയുടെ പിതാവ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടു മുമ്പ് ഹോസ്റ്റലില്‍ നിന്നും സ്‌നേഹയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. സ്‌നേഹയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍, സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. ‘എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എന്റെ മാത്രം തീരുമാനമാണ്’ എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Hot this week

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3...

സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന...

വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33...

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! ‘ആവേശ’ത്തിന് ശേഷം ‘കാട്ടാളനി’ൽ അലോകയായി താരം

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ...

‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം...

Topics

“നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ”? പോസ്റ്റല്‍ വോട്ടില്‍ തെര. കമ്മീഷനെതിരെ ഹൈക്കോടതി

സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി...

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു....

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ

വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ...
spot_img

Related Articles

Popular Categories

spot_img