നിമിഷപ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

യെമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോടതി ഹർജി പരിഗണിക്കുന്നത്.

വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികളും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്ന് അറിയിക്കും. കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രശ്നത്തിൽ ഇടപ്പെട്ടതോടെ കേന്ദ്രം നയതന്ത്ര നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ വധശിക്ഷ നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ യെമൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിനായി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

അതേസമയം, നിമിഷയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ബന്ധപ്പെട്ടു. യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ഹിൻ ഹഫീള് മുഖാന്തിരമാണ് ഇടപെടൽ. ചാണ്ടി ഉമ്മൻ്റെ അഭ്യർഥന പ്രകാരമാണ് കാന്തപുരത്തിൻ്റെ ഇടപെടൽ. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളുമായി കാന്തപുരത്തിന് വ്യക്തി ബന്ധമുണ്ട്.

Hot this week

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...

സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം എഫ്‌ബിഐ  ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ...

Topics

വനിതാദിനത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന് തുടക്കം കുറിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

കാല്‍പ്പന്തുകളിയില്‍ വിസ്മയം തീര്‍ക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ വനിതാഭിന്നശേഷിക്കാര്‍ ഒരുങ്ങുന്നു.  അന്താരാഷ്ട്ര...

ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്രനോവൽ പ്രകാശനം ചെയ്തു

മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു...

ലിറ്റിൽ കൈറ്റ്‌സ് അവാർഡ്:കുന്ദമംഗലം ഉപജില്ലയിൽ മർകസ്‌ ഗേൾസിന് ഒന്നാംസ്ഥാനം

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ   (കൈറ്റ്)...
spot_img

Related Articles

Popular Categories

spot_img