“മുന്നോട്ട് പോകുമ്പോൾ ഏറ്റവും മികച്ചതേ ആഗ്രഹിക്കുന്നുള്ളൂ”; പി. കശ്യപുമായി വേർപിരിഞ്ഞ് സൈന നേഹ്‌വാൾ

ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബാഡ്മിൻ്റൺ താരജോഡികളായ സൈന നേഹ്‌വാളും പി. കശ്യപും. 2018ലാണ് ഇരുവരും വിവാഹിതരായത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന നേഹ്‌വാൾ ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

“ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ചതിന് ശേഷം, പാരുപ്പള്ളി കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ മനസമാധാനം, വളർച്ച, രോഗശാന്തി എന്നിവയ്ക്ക് വേണ്ടിയാണ് ഈ വഴി തെരഞ്ഞെടുക്കുന്നത്. സമ്മാനിച്ച നല്ല ഓർമകൾക്കെല്ലാം നന്ദിയുള്ളവളാണ്, മുന്നോട്ട് പോകുമ്പോൾ ഏറ്റവും മികച്ചത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസിലാക്കുകയും, ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,” സൈന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി.

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് സൈനയും കശ്യപും പരിശീലനം നേടിയത്. ഒളിമ്പിക്സിൽ രാജ്യത്തിനായുള്ള മികച്ച പ്രകടനത്തിലൂടെയും വെങ്കല മെഡലിലൂടെയും സൈന വാർത്തകളിൽ നിറഞ്ഞപ്പോൾ, 2014ലെ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടി കശ്യപും പ്രശസ്തിയിലേക്കുയർന്നു.

കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിതയായിരുന്നു സൈന. 2015ൽ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ റാങ്കിങ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും സൈന മാറി. അതേസമയം, വേർപിരിയലിനെക്കുറിച്ച് പി. കശ്യപ് ഒന്നും പ്രതികരിച്ചിട്ടില്ല. 2018ലാണ് സൈന നെഹ്‌വാളും പാരുപള്ളി കശ്യപും വിവാഹിതരായത്.

Hot this week

13 അവാർഡുകളുമായി ‘ലാപതാ ലേഡീസ്’, മികച്ച നടി ആലിയ; 2025 ഫിലിം ഫെയർ അവാർഡ് ജേതാക്കള്‍ ആരൊക്കെ? സമ്പൂർണ പട്ടിക

70ാമത് ഫിലിംഫെയർ അവാർഡുകള്‍ വിതരണം ചെയ്തു. അഹമ്മദാബാദില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ്...

“ഐശ്വര്യയുടെ ത്യാഗമാണ് ഞാനിവിടെ നില്‍ക്കാന്‍ കാരണം”; ഫിലിംഫെയർ അവാർഡ്‌ദാന ചടങ്ങില്‍ കണ്ണീരണിഞ്ഞ് അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍ അഭിനയരംഗത്തേക്ക് എത്തിയിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. 2000ല്‍ ഇറങ്ങിയ...

ആദ്യം സബ്ജക്ട് പിന്നെ ബജറ്റ്; കാന്താരയും ലോകയും വിജയിക്കുന്നതില്‍ സന്തോഷം, തമിഴ് സിനിമയില്‍ നിരാശ: ടി. രാജേന്ദർ

മലയാളം, കന്നഡ പോലുള്ള തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികള്‍ മികച്ച നേട്ടം കൈവരിക്കുമ്പോള്‍...

സമാധാന നൊബേല്‍ നഷ്ടപ്പെട്ട ട്രംപിന് ‘പ്രസിഡൻഷ്യൽ ​മെഡൽ ഓഫ് ​ഓണർ’; പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ഇസ്രയേലിന്റെ ആദരം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ച് ഇസ്രയേല്‍....

‘യുദ്ധം അവസാനിച്ചു, ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരും’; ഡൊണാള്‍ഡ് ട്രംപ്

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍...

Topics

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീം കോടതി

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടന പരിപാടിക്കിടെ ഉണ്ടായ കരൂർ...

ഏഴ് ബന്ദികളെ വിട്ടയച്ച് ഹമാസ്; മോചനം രണ്ട് വര്‍ഷത്തിനു ശേഷം

ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ്...

ജെആർപി യുഡിഎഫിലേക്ക് തന്നെ;ചർച്ചയ്ക്ക് വിളിച്ചതായി സി.കെ. ജാനു

 സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിലേക്കെന്ന് സൂചന. യുഡിഎഫ് ഔദ്യോഗിക...
spot_img

Related Articles

Popular Categories

spot_img