സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം. ക്ലാസെടുക്കാൻ പോലും അധ്യാപകർ ഇല്ലാത്ത സ്ഥിതിയാണ് പല മെഡിക്കൽ കോളേജുകളിലും ഉള്ളത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പരിശോധന സമയത്ത് കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലേക്ക് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് ഡോക്ടർമാരെ മാറ്റി നിയമിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.
കാസർഗോഡ്, വയനാട് മെഡിക്കൽ കോളജുകൾക്ക് അനുമതി ലഭിക്കില്ലെന്ന് വന്നതോടെയാണ് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് 62 ഡോക്ടർമാരെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് താൽക്കാലികമായി മാറ്റി നിയമിച്ചത്.. രണ്ടുതവണയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 31 പേരെയാണ് മാറ്റിയത്.
നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്ക്യാട്രി, ജനറൽ സർജറി, ഫിസിയോളജി കമ്മ്യൂണിറ്റി മെഡിസിൻ, ഫാർമക്കോളജി, അനസ്തേഷ്യ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. ഇവിടങ്ങളിൽ ചികിത്സ മുടങ്ങുക മാത്രമല്ല വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയും നിലവിലുണ്ട്.