പുതുക്കിയ കീം റാങ്ക് ലിസ്റ്റ് റദ്ദാക്കില്ല; കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

കീം റാങ്ക് ലിസ്റ്റ് സമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന കേരള വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാലാഴ്ചക്കകം സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കീമില്‍ അപ്പീല്‍ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കീം പരീക്ഷയുടെ ആദ്യം വന്ന റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നും 15 വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച വേളയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത അപ്പീല്‍ നല്‍കുന്നില്ലെന്ന് കോടതിയെ അറിയിച്ചു.

പുതുക്കിയ റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കീമില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വീണ്ടും വ്യക്തമാക്കിയിരുന്നു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ കീം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ജോണ്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാര്‍ത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തുകയായിരുന്നു.

Hot this week

മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി...

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള...

പതിനെട്ടാം പിറന്നാളാഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചു; ലാമിന്‍ യമാലിനെതിരെ അന്വേഷണം

പതിനെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചതില്‍ ബാഴ്‌സലോണ താരം ലാമിന്‍...

ആമിര്‍ അലിയാവാന്‍ പൃഥ്വിരാജ്; വൈശാഖിന്റെ ‘ഖലീഫ’യ്ക്ക് തുടക്കം

മമ്മൂട്ടിയുടെ 'ടര്‍ബോ'യ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഖലീഫ'. ബിഗ്...

ഗതാഗത വകുപ്പിന് തിരിച്ചടി; ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കഴിഞ്ഞ വർഷം...

‘ബംഗാളിന്റെ ചരിത്രമാണത്’; സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചു മാറ്റുന്നതായി മമത ബാനര്‍ജി

വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചുമാറ്റുന്നതായി...

Topics

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് (114) കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരു...

നിമിഷപ്രിയയുടെ മോചനം; യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ...

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ...
spot_img

Related Articles

Popular Categories

spot_img