സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. 20ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് ആണ്.കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം.

വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

Hot this week

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ...

“ഗ്യാനേഷ് കുമാർ ഏൽപ്പിച്ച പണിയെടുത്തു”; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

ആർജെഡിയുടെ ‘കൈ’ പിടിക്കാനാകാതെ കോണ്‍ഗ്രസ്; സഖ്യത്തിന് പിഴച്ചതെവിടെ?

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് എന്‍ഡിഎ ചരിത്ര...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിൽ രണ്ട് കോടി പിന്നിട്ട് എന്യൂമറേഷൻ ഫോം വിതരണം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം...

ഇന്ന് പ്രമേഹ ദിനം 

 നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന...

Topics

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ്...

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര കമ്പനികളിൽ  നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന...
spot_img

Related Articles

Popular Categories

spot_img