ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക്  രണ്ടുവർഷം

ആൾത്തിരക്കുള്ളിടത്തെല്ലാം എത്തിയ ഉമ്മൻചാണ്ടിയും അതേ ഉമ്മൻചാണ്ടി സൃഷ്ടിച്ച ആൾക്കൂട്ടങ്ങളുമില്ലാതെ രണ്ടുവർഷം. കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ ഓർക്കുകയാണ് ഇന്ന് രാഷ്ട്രീയ കേരളം.

പുതുപ്പള്ളി കാരോട്ടുവള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടേയും ബേബിയുടേയും മകൻ സ്കൂളിൽ നിന്നാണ് തൻ്റെ തിരക്കുള്ള ജീവിതം തുടങ്ങിയത്. പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഹൈസ്കൂളിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണ് തുടക്കം. 1962ൽ പത്തൊൻപതാം വയസിൽ കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ഇരുപത്തിരണ്ടാം വയസ്സിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമായി.

പിണറായി വിജയൻ നയിച്ച കെഎസ്എഫും ഉമ്മൻചാണ്ടി നയിച്ച കെഎസ്‌യുവും ആയിരുന്നു അന്നു കേരളത്തിന്‍റെ കൗമാരമുഖം. കെഎസ്എഫിൽ നിന്ന് കെവൈഎസിലേക്കു പിണറായി വിജയൻ മാറിയ അതേവർഷം ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസിനേയും നയിക്കാൻ തുടങ്ങി. 1970ൽ ഇരുവരും ആദ്യമായി നിയമസഭയിൽ എത്തുകയും ചെയ്തു.

കെ. കരുണാകരനും എ.കെ. ആന്‍റണിയും വയലാർ രവിയും കഴിഞ്ഞാൽ അതിന് തൊട്ടുതാഴെ ഉമ്മൻചാണ്ടി. നാലു പതിറ്റാണ്ടു മുഴുവൻ കോൺഗ്രസിന്‍റെ സമവാക്യം ഇങ്ങനെയായിരുന്നു. അവിടെ മൂന്നു നേതാക്കളേയും മറികടന്നും നിഷ്പ്രഭരാക്കിയും ഉമ്മൻചാണ്ടി പുതിയ പടവുകൾ കയറി. 2001ൽ ആന്‍റണി സർക്കാരിലെ ഏറ്റവും വലിയ അമ്പരപ്പായിരുന്നു ഉമ്മൻചാണ്ടിയുടെ വിട്ടുനിൽക്കൽ. ആ വിട്ടുനിൽക്കലാണ് 2004ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി ഒരുക്കിയത് എന്നു കരുതുന്നവരാണ് ഏറെയും.

2011ൽ മുന്നണിയെ നയിച്ച് വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുഖ്യമന്ത്രിയാകുന്നതുവരെ പുതുപ്പള്ളിയിലെ വീട്ടിൽ അല്ലെങ്കിൽ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലായിരുന്നു ഉമ്മൻചാണ്ടി താമസിച്ചത്.

മുഖ്യമന്ത്രി ആയതിനുശേഷം ഔദ്യോഗിക വസതിയിൽ അല്ല, ജനങ്ങൾക്കു നടുവിലായിരുന്നു ഏറെ പകലുകളും രാത്രികളും. വിവാദങ്ങൾ ഉണ്ടായ കാലത്ത് ആൾക്കൂട്ടത്തിൽ നിന്നു മാറി നിൽക്കുകയല്ല, ആൾക്കൂട്ടത്തിലേക്ക് ഇറങ്ങുകയാണ് ഉമ്മൻചാണ്ടി ചെയ്തത്. ഉമ്മൻചാണ്ടി എന്നാൽ ആൾക്കൂട്ടം തന്നെ ആയിരുന്നു.

Hot this week

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്....

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന്...

‘ന്യൂസിലൻഡിലെയും നോർവേയിലെയും സിംഗപ്പൂരിലെയും ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകി’; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക്...

കുട്ടി ഷീറ്റിൽ വലിഞ്ഞുകയറിയെന്ന പരാമർശം; മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം തേടി സിപിഐ

തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച...

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ; 30 കുട്ടികൾക്ക് വയറിളക്കവും ചർദ്ദിയും

തിരുവനന്തപുരം കിഴക്കനേല ഗവൺമെൻ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. സ്കൂളിൽ...

Topics

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന്...

കുട്ടി ഷീറ്റിൽ വലിഞ്ഞുകയറിയെന്ന പരാമർശം; മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം തേടി സിപിഐ

തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച...

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ; 30 കുട്ടികൾക്ക് വയറിളക്കവും ചർദ്ദിയും

തിരുവനന്തപുരം കിഴക്കനേല ഗവൺമെൻ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. സ്കൂളിൽ...

ടി20യിൽ തീക്കാറ്റായി ഹെറ്റ്‌മെയർ:6, 6, 6, 6, 6

തെക്കേ അമേരിക്കൻ രാജ്യമായ ​ഗയാനയിൽ നടക്കുന്ന ​ഗ്ലോബൽ സൂപ്പർ ലീ​ഗ് ടി20...

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയം ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍; മൂന്ന് മരണം, പത്തു പേര്‍ക്ക് പരിക്ക്

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചും പരിസരവും ബോംബിട്ട്...

ഇന്ത്യ-വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക്

ഇന്ത്യ വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്കെന്ന് സൂചന. ഇതിൻ്റെ ഭാഗമായി...
spot_img

Related Articles

Popular Categories

spot_img