ഐ എസ് എൽ ഇനി തുടരുമോ? അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന കേസിൽ കോടതി വിധി ഇന്ന്

മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ തീരുമാനം ആകാത്തതും കാരണം ആകെ താളം തെറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഇതേ തുടർന്ന് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായ ഐ എസ് എൽ വരെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. AIFF ഭരണഘടന സംബന്ധിച്ച കേസിൽ വിധി വന്നാൽ മാത്രമേ MRA അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. കൃത്യമായ തിരഞ്ഞെടുപ്പ് നടത്തി, ഭാരവാഹികളെ തിരഞ്ഞെടുത്ത് AIFF നിയമാവലി അന്തിമമാക്കിയിട്ട് മതി MRA യുടെ കാര്യത്തിലുള്ള ഇടപെടൽ എന്ന നിലപാട് സുപ്രീം കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു.

എന്നാൽ, കേസിൽ ഇന്ന് കോടതി വിധി പറയും. ഈ വിധി ഇന്ത്യൻ ഫുട്ബോളിന്റെയും, ഐ എസ് എല്ലിന്റെയും ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും. ആദ്യമുണ്ടായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്ന് വന്ന പുതിയ കമ്മിറ്റി രൂപീകരിച്ച ഭരണഘടനക്ക് എതിരെ സ്റ്റേറ്റ് അസോസിയേഷൻ രംഗത്ത് വന്ന ചെയ്ത ഒരു കേസാണ് ഇത്. എന്നാൽ, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണം എന്ന തരത്തിൽ വിധി വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് നൽകാൻ പോകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. കാരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഭരണഘടന രൂപീകരിക്കുക എന്നത് എളുപ്പമല്ല. അത് ഐ എസ് എല്ലിന്റെ അടക്കം ഭാവി അനിശ്ചിതത്വത്തിലാക്കും.

MRA പുതുക്കാതെ ഐ എസ് എൽ തുടങ്ങാനാകില്ലെന്ന് FSDL നേരത്തെ തന്നെ അറിയിച്ചിരുന്നു. കോടതി വിധി അനുസരിച്ച് മാത്രമേ അതിൽ AIFF ന് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. അതിനാൽ, ഐ എസ് എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മാത്രവുമല്ല, ഐ എസ് എല്ലിന് മുന്നോടിയായുള്ള പ്രീ-സീസൺ തുടങ്ങേണ്ട ഘട്ടമാണിത്. എന്നാൽ, ഈ അനിശ്ചിതത്വം കാരണം പ്രീ-സീസൺ ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഇതിൽ താരങ്ങളും, മറ്റ്ക്ലബ് അംഗങ്ങളും ആശങ്കയിലുമാണ്.

Hot this week

കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര തൂക്കി ഇന്ത്യ

ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടത്തെ...

‘ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടി, ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി പറയാനില്ല’: തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍

ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ...

തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവങ്ങളുടെ വയറ്റത്തടിച്ച നടപടി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖർഗെ

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ...

ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്’: പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ എഐ ചിത്രം പങ്കുവച്ച കേസില്‍ കസ്റ്റഡിയിലെടുത്തതില്‍...

Topics

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...
spot_img

Related Articles

Popular Categories

spot_img