‘ഈ ഭാവം അതിമനോഹരം’; ആഭരണങ്ങൾ അണിഞ്ഞ്, സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ തരംഗമായി പരസ്യചിത്രം

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച വിൻസ്‌മേര ജൂവലേഴ്‌സിന്റെ പരസ്യചിത്രം. മോഹൻലാലിന്റെ അഭിനയമികവിലാണ് പരസ്യം ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യചിത്രത്തിലെത്തുന്നത്. പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.

ഭാവമാറ്റത്തിന്റെ നവ്യാനുഭവമാണ് വിൻസ്മേര ജുവലേഴ്സിൻ്റെ പരസ്യചിത്രം പകരുന്നത്. ഇത് മോഹൻലാൽ ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായി. പങ്കുവെച്ച് 24 മണിക്കൂർ തികയും മുൻപേ 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

ലാലേട്ടനെ വ്യത്യസ്തമായി കാണാൻ കഴിഞ്ഞെന്നാണ് ഒരു ഉപയോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചത്. ‘വാനപ്രസ്ഥം’, ‘കമലദളം’ തുടങ്ങിയ മാസ്റ്റർപീസ് ചിത്രങ്ങളെ ഓർമ വന്നതായും ആരാധാകർ പറയുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലെ സന്തോഷം പ്രകടിപ്പിക്കുകയാണ് ചിലർ.

മോഹൻലാലും വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. “നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,” മോഹൻലാൽ കുറിച്ചു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img