വിഎസ് എന്ന തിരുത്തല്‍വാദി; പാർട്ടി നടപടിയെടുത്തത് 11 തവണ

വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ തിരുത്തുകളെല്ലാം അംഗീകരിച്ച് അടുത്ത വിഷയം ഉയർത്തി സജീവമാകും ആ കമ്മ്യൂണിസ്റ്റ്. രാഷ്ട്രീയത്തിൽ സക്രിയമായ കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽവാദിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാൽ ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല.

വിഎസിനെതിരായ ആദ്യ താക്കീത് 1965ലാണ് ഉണ്ടായത്. അന്ന് ചൈനീസ് ചാരന്മാർ എന്നു മുദ്രകുത്തി സിപിഐഎം നേതാക്കളെയെല്ലാം ജയിലിലിട്ട കാലം. വിഎസ് തിരുവനന്തപുരം ജയിലിലായിരുന്നു. അന്നു പാകിസ്ഥാനുമായുള്ള യുദ്ധം മുറുകിയപ്പോൾ സൈനികർക്കായി വിഎസ് രക്തം നൽകി.

ഈ വാർത്ത ദേശാഭിമാനിയിൽ വന്നതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന എം.വി. രാഘവനും ഇ.കെ. നായനാരും ഇടഞ്ഞു. ജയിൽ കമ്മിറ്റി കൂടി വിഎസിന്‍റെ നിലപാട് തള്ളി എന്നാണ് ആത്മകഥയിൽ എം.വി.ആർ എഴുതുന്നത്. അതു വിയോജിപ്പിന്‍റെ തുടക്കം മാത്രമായിരുന്നു.

  • 1988ൽ പാർട്ടി നിലപാടിനു വിരുദ്ധമായി അതിരപ്പിള്ളി പദ്ധതിയെ എതിർത്തതിന് പരസ്യ താക്കീത്.
  • 1998ൽ വിഭാഗീയതയെ പിന്തുണച്ചതിന് പരസ്യ താക്കീത്.
  • 2007ൽ പിണറായി വിജയനൊപ്പം പിബിയിൽ നിന്ന് സസ്പെൻഷൻ.
  • 2009ൽ അച്ചടക്കം ലംഘിച്ചതിന് പിബിയിൽ നിന്ന് പുറത്ത്.
  • 2011ൽ ലോട്ടറി കേസിൽ പരസ്യ താക്കീത്.
  • 2012ൽ ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്നു ഒഞ്ചിയത്തെ വസതി സന്ദർശിച്ചതിന് പരസ്യ ശാസന. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നായിരുന്നു കണ്ടെത്തൽ.
  • 2012ൽ കൂടംകുളം നിലപാടിന് പരസ്യ ശാസന.
  • 2013ൽ അച്ചടക്ക ലംഘനത്തിന് പരസ്യ ശാസനയും വിലക്കും.
  • 2017ൽ അച്ചടക്ക ലംഘനത്തിന് കേന്ദ്ര കമ്മിറ്റിയുടെ പരസ്യ താക്കീത്.

രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽ പക്ഷത്തായിരുന്നു വിഎസ്. ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല. അത്ര രൂഢമൂലമായിരുന്നു ആ ബന്ധം.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img