മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. യെമനിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് സമീപിച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നല്‍കി. യെമനിലെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷപ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. മരിച്ച തലാലിന്റെ കുടുംബവുമായി ദിയാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ജൂലൈ 16ന് ശിക്ഷ നടപ്പാക്കുമെന്നാണ് യെമന്‍ ക്രിമിനല്‍ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

Hot this week

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

Topics

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...
spot_img

Related Articles

Popular Categories

spot_img