‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങുന്ന ഗോവിന്ദച്ചാമി; ജയിൽചാടുന്ന CCTV ദൃശ്യം പുറത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുലർത്തുവന്നിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.

മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു.

കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

Topics

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...
spot_img

Related Articles

Popular Categories

spot_img