ക്യാപിറ്റല്‍ പണിഷ്മെന്റ്: ‘ഇപ്പോഴത്തെ വിവാദങ്ങള്‍ വിഎസിനെ അപമാനിക്കാന്‍’; എന്‍എന്‍ കൃഷ്ണദാസ്

ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ വി എസിനെ അപമാനിക്കുന്നതിനാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. പലകാലങ്ങളില്‍ പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

മഹാനായ വിഎസിനെ അപമാനിക്കലും വിഎസ് കെട്ടിപ്പടുത്ത സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താനും വേണ്ടിയാണ് ഇത്തരം വിവാദങ്ങളൊക്കെയും ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. ഏതോ ദശാബ്ദങ്ങളുടെ മുമ്പ് ആരോ എന്തോ അഭിപ്രായങ്ങള്‍ എവിടെയോ പറഞ്ഞു എന്നുള്ള പേരിലാണ് ഇപ്പോള്‍ ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കുന്നത്. അത് ഇപ്പൊ കുത്തിപ്പൊക്കുന്നത്. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്തുക. വിഎസിനെ അപമാനിക്കുക എല്ലാം തന്നെയാണ് ഇത് ഇപ്പോള്‍ കുത്തിപ്പൊക്കുന്നതിന് പിന്നിലുള്ളത് – എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുള്ള കാരണങ്ങളില്‍ ഒന്ന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശമാണെന്നായിരുന്നു മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. യുവവനിതാ നേതാവ് ആലപ്പുഴ സമ്മേളനത്തില്‍ വച്ച് വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന് പറഞ്ഞതായി മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഖനത്തില്‍ സുരേഷ് കുറുപ്പ് വെളിപ്പെടുത്തി.

2012ലെ തിരുവനന്തപുരം സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിനു വിധേയമാക്കണമെന്ന് ഒരു യുവ നേതാവ് പറഞ്ഞെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങളുടെ തുടക്കം. പാര്‍ട്ടി സെക്രട്ടറി രൂക്ഷമായ ഭാഷയില്‍ പിരപ്പന്‍കോട് മുരളിയെ തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന് എതിരെ നിലവിട്ട് ആക്ഷേപങ്ങള്‍ ഉന്നയിച്ചു. സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണം എന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാത്ത വിഎസ് വേദിവിട്ടു പുറത്തിറങ്ങി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ,ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img