പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തിലുള്ളവര്‍ തന്നെ, പിന്നെന്തിന് മതപരിവര്‍ത്തനം നടത്തുന്നു; സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സഹോദരങ്ങള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിസ്റ്റര്‍ വന്ദനയ്ക്കും സിസ്റ്റര്‍ പ്രീതി മേരിക്കുമെതിരായ മതപരിവര്‍ത്തന ആരോപണം കള്ളക്കഥയാണെന്നും സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടികളെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴിമാറ്റിച്ച് കള്ളക്കേസ് ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. മതപരിവര്‍ത്തനം നടത്തിയെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവര്‍ തന്നെയാണ്. പിന്നെ എന്തിന് മതപരിവര്‍ത്തനം നടത്തുന്നുവെന്നും സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ജിന്‍സ് ചോദിക്കുന്നു.

വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു അറസ്റ്റ്.

ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമായിരുന്നു കന്യാസ്ത്രീകളുടെ ഉദ്ദേശ്യമെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്തെത്തി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയെന്ന് സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് അറിയിച്ചു. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭകളും പ്രതിഷേധം രേഖപ്പെടുത്തി.

Hot this week

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു....

ഫൊക്കാന സംഘടനയിൽ  അംഗ്വത്വം വേണ്ടെന്നു ഡാളസ്  കേരള അസോസിയേഷൻ

ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി...

ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം...

Topics

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക്...

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രം, മറിച്ചുള്ള പ്രചാരണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പബ്ലിക് ഹെല്‍ത്ത് ലാബ്

കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്...

“ഇത് സമാന്യബുദ്ധിയുടെ കാര്യം”; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന്...
spot_img

Related Articles

Popular Categories

spot_img