“കോണ്‍ഗ്രസിന് ഇത് ഗ്രൂപ്പില്ലാത്ത കാലം”; തിരുവനന്തപരും ഡിസിസി അധ്യക്ഷനായി ശക്തന്‍ ചുമതലയേറ്റു

ഡിസിസി അധ്യക്ഷനായി എന്‍. ശക്തന്‍ ചുമതലയേറ്റു. വിവാദ ഫോൺ വിളിയെ തുടർന്ന് പാലോട് രവി രാജി വെച്ചതിന് പിന്നാലെയാണ് എൻ. ശക്തന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്.

ശക്തമായ ഒരു അടിത്തറ കോണ്‍ഗ്രസ് പാർട്ടിക്കുണ്ടായിട്ടുണ്ടെന്ന് ശക്തന്‍ ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പുകള്‍ അതിന് തെളിവാണ്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം നടത്തിയ മുന്നൊരുക്കങ്ങളാണ് വന്‍ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. വരും തെരഞ്ഞടുപ്പുകളിലും പാർട്ടിയെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശക്തന്‍ കൂട്ടിച്ചേർത്തു.

“തിരുവനന്തപുരം ജില്ലയിലും കോണ്‍ഗ്രസ് ശക്തമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഗ്രൂപ്പില്ലാതെ നല്ല പ്രവർത്തനം നടക്കുന്ന കാലഘട്ടമാണിത്. കോണ്‍ഗ്രസ് സുവർണ കാലഘട്ടത്തിലേക്ക് കടക്കാന്‍ പോകുകയാണ്. നാല് വർഷമായി നല്ല പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത പാലോട് രവിയെ ഡിസിസിയുടെ പേരില്‍ അഭിനന്ദിക്കുന്നു, ” എന്‍. ശക്തന്‍ പറഞ്ഞു.

ശബ്ദ രേഖാ വിവാദത്തില്‍ പാലോട് രവിക്ക് അനുകൂലമായ നിലപാടാണ് ഇന്നും ശക്തന്‍ സ്വീകരിച്ചത്. താഴേതട്ടിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് പരിഹരിക്കേണ്ടത് ഡിസിസി അധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. പുറത്തുവന്ന ശബ്ദരേഖയെ ശാസനാ സ്വഭാവത്തില്‍ വന്ന ഉപദേശമായിട്ടാണ് കാണുന്നതെന്ന് ശക്തന്‍ കൂട്ടിച്ചേർത്തു.

അതേസമയം, മഹത് വചനങ്ങൾക്ക് മാർദവമില്ലെങ്കില്‍ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പ് നൽകൂ എന്ന കവിതാ ശകലം ഉദ്ധരിച്ചായിരുന്നു പാലോട് രവിയുടെ പ്രതികരണം. താഴേത്തട്ടിലേക്ക് പൊകുമ്പോള്‍ അച്ചടി ഭാഷയില്‍ സംസാരിക്കാനാകില്ല. ശക്തന്റെ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കുന്നതായും രവി പറഞ്ഞു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img