കോഴിക്കോട്/ വയനാട്: സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സിഎസ്ഐ മലബാർ മഹാ ഇടവകയ്ക്ക് ആംബുലൻസ് നൽകി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മഹാ ഇടവകയ്ക്ക് കീഴിൽ വയനാട്ടിലെ ഉൾപ്രദേശങ്ങളിലടക്കം ഉപയോഗിക്കുന്നതിനാണ് ആംബുലൻസ് നൽകിയത്. ജീവൻ രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ സംവിധാനമാണ് ആംബുലൻസിലുള്ളത്. ഇസാഫ് ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സിഎസ്ഐ മലബാർ മഹാ ഇടവകയുടെ ബിഷപ്പ് റവ. ഡോ. റോയ്സ് മനോജ് വിക്ടറിന് ആംബുലൻസ് കൈമാറി. ചടങ്ങിൽ ഇസാഫ് ബാങ്ക് റീജണൽ ഹെഡ് സെജു എസ് തോപ്പിൽ, ക്ലസ്റ്റർ ഹെഡ് ഗിരീഷ് വാസുദേവൻ, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചകലോടി, സിഎസ്ഐ മലബാർ മഹാ ഇടവക ഭാരവാഹികൾ, ഇസാഫ് ബാങ്ക് പ്രതിനിധികൾ, ഇസാഫ് ഫൗണ്ടേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.