തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായെന്ന റിപ്പോർട്ട്; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായെന്ന റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ സർക്കാർ നീക്കത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ അന്വേഷണ റിപ്പോർട്ട് ഏഴ് ദിവസത്തിനുള്ളില്‍ നൽകും. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെയും ഉദ്യോഗസ്ഥരുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.

യൂറോളജി വിഭാഗത്തിൽ നിന്നും ഉപകരണങ്ങൾ കാണാതായ വിവരം ഡോക്ടർ ഹാരിസിനും അറിയാമായിരുന്നതായാണ് സൂചന. വകുപ്പ് മേധാവിയായ ഡോക്ടർ ഹാരിസ് തന്നെയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.വീ

മെഡിക്കല്‍ കോളേജില്‍ എംപി ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ കാണാനില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം. 20 ലക്ഷം രൂപ വില വരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്.

എന്നാല്‍, ഉപകരണങ്ങള്‍ കാണുന്നില്ല എന്നത് ആരോപണം മാത്രമാണെന്നാണ് ഡോ. ഹാരിസ് പറയുന്നത്. ഉപകരണം കാണാതായതല്ല, ഉപയോഗിക്കാൻ പരിചയ സമ്പന്നർ ഇല്ലാത്തതിനാൽ മാറ്റിവെച്ചതാണ്. വിദഗ്ധസമിതിക്ക് അകത്തുകയറി ഉപകരണങ്ങള്‍ പരിശോധിക്കന്‍ സമയം കിട്ടിയിട്ടില്ലെന്നും ഹാരിസ് ചൂണ്ടിക്കാട്ടി.

Hot this week

സിംപിൾ , ബട്ട് പവർഫുൾ; ഈ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി നോക്കൂ!

ബ്രേക്ക് ഫാസ്റ്റ് രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പൊതുവെ പറയുക. രാജാവിനെപ്പോലെ അല്ലെന്ന്...

സർക്കാരിൻ്റെ ഓണ സമ്മാനം; രണ്ടുമാസത്തെ പെൻഷൻ ഇന്ന് മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ ഓണ സമ്മാനമായി രണ്ടു ഗഡു...

രാജ്യത്ത് ടിക്‌ടോക് തിരിച്ചെത്തുന്നു? വെബ്സൈറ്റ് സജീവം; തിരിച്ചുവരവ് അഞ്ച് വർഷത്തെ വിലക്കിന് ശേഷം

ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന....

കെസിഎൽ രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്....

കെ.സി.എല്ലിൽ തിളിങ്ങി ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്!

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ അർദ്ധ സെഞ്ച്വറി...

Topics

കേരളത്തിന് ഓണ സമ്മാനം, ‘മിശിഹ’ എത്തും; അർജന്റീന ടീം വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി....

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ചമോലിയിലെ തരാലിയില്‍ നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയില്‍

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ തരാലി പ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്. സമീപത്തുള്ള...
spot_img

Related Articles

Popular Categories

spot_img