അധ്യാപകനായി തുടക്കം, വിപുലമായ ശിഷ്യസമ്പത്ത്; സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞുനിന്ന സാനുമാഷ്

നിരവധി സംഭാവനകൾ മലയാളത്തിന് അർപ്പിച്ചാണ് പ്രൊഫ. എം കെ സാനു മടങ്ങുന്നത്. എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ചാണ് എംകെ സാനു സാംസ്‌കാരിക ഭൂമികയിൽ നിന്ന് വിടവാങ്ങുന്നത്. വിപുലമായ ശിഷ്യസമ്പത്തായിരുന്നു സാനു മാഷിന്റെ കരുത്ത്. സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറിയിരുന്ന എംകെ സാനു 98-ാം വയസ്സിലും സജീവമായിരുന്നു.

1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം സി കേശവൻ- കെ പി ഭവാനി ദമ്പതികളുടെ മകനായാണ് ജനനം. ആലപ്പുഴ സനാതനധർമ്മ ഹൈസ്‌കൂളിൽ അധ്യാപകനായി തൊഴിൽ ജീവിതമാരംഭിച്ചു. പ്രസംഗത്തിലേക്കും എഴുത്തിലേക്കുമൊക്കെ സാനു മാഷ് കടന്നുവരവ് യാദൃച്ഛികമായിരുന്നു. എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നാരായണ ഗുരുവും ഗുരുദർശനങ്ങളും സാനുവിനെ സ്വാധീനിച്ചു. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്.

കാറ്റും വെളിച്ചവും ആയിരുന്നു ആദ്യ വിമർശനകൃതി. വിമർശനത്തിൽ നിന്നും ജീവിചരിത്ര രചനകളിലേക്ക് കടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ-ഏകാന്തവീഥിയിലെ അവധൂതൻ, സഹോദരൻ കെ അയ്യപ്പൻ, പി കെ ബാലകൃഷ്ണനെപ്പറ്റി ഉറങ്ങാത്ത മനീഷി തുടങ്ങി ജീവചരിത്രശാഖയിൽ നിസ്തുല സംഭാവനകൾ നിരവധിയുണ്ട് സാനു മാഷിന്റേതായി. കുമാരനാശാന്റെ നളിനി- വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി, തുടങ്ങി നാൽപതിലധികം കൃതികൾ സാനു മാഷിന്റേതായിട്ടുണ്ട്. കർമ്മഗതിയാണ് ആത്മകഥ.

2011-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, വയലാർ അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള അബുദാബി ശക്തി അവാർഡ്, ആത്മകഥ ‘കർമഗതി’ക്ക് പവനൻ ഫൗണ്ടേഷൻ അവാർഡ്, 2013-ലെ എഴുത്തച്ഛൻ പുരസ്‌കാരം, ഫാദർ വടക്കൻ പുരസ്‌കാരം, പി. കേശവദേവ് സാഹിത്യപുരസ്‌കാരം, മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമി അവാർഡ്‌ തുടങ്ങിയവ ലഭിച്ചുണ്ട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img