മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’. രോഗാതുരരായ എണ്ണമറ്റ മനുഷ്യര്‍ക്ക് ആശ്രയമായിരുന്നു രൈരു ഡോക്ടര്‍. വെറും രണ്ട് രൂപക്ക് ഒരു ഡോക്ടര്‍ 50 വര്‍ഷക്കാലം രോഗികളെ പരിചരിച്ചിരുന്നു എന്നറിഞ്ഞാല്‍ ഇക്കാലത്ത് അത്ഭുതം കൂറാതെ വയ്യ.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 50 വര്‍ഷക്കാലം 2 രൂപ മാത്രം ഫീസ് ഈടാക്കി ചികിത്സ നടത്തിയ ഡോക്ടറെ കുറിച്ച് പറഞ്ഞാലും തീരാത്ത ഓര്‍മകളാണ് ഒരിക്കലെങ്കിലും അദ്ദേഹം ചികില്‍സിച്ചവര്‍ക്കുള്ളത്.

50 വര്‍ഷത്തിനിടെ 18 ലക്ഷത്തോളം രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. മരുന്നുള്‍പ്പെടെ പരമാവധി ഇവര്‍ക്കൊക്കെ ചിലവായത് 10 രൂപമാത്രം. ഇനി കയ്യില്‍ പണമില്ലെങ്കില്‍ തോളില്‍ തട്ടി മരുന്നും നല്‍കി സന്തോഷത്തോടെ ഡോക്ടര്‍ യാത്രയാക്കും.

തളാപ്പിലായിരുന്നു 35 വര്‍ഷത്തോളം ഡോക്ടര്‍ ചികിത്സ നടത്തിയത്. പുലര്‍ച്ചെ നാല് മണി മുതല്‍ വൈകീട്ട് നാല് വരെ നീളുന്ന ചികിത്സ തേടി കണ്ണൂരിന്റെ പല ഭാഗങ്ങളില്‍ നിന്നും രോഗികള്‍ എത്തുമായിരുന്നു.

പണം സാമ്പാദിക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും ജോലിക്ക് പൊയ്‌ക്കോളൂ എന്ന അച്ഛന്‍ ഡോ. എ ജി നമ്പ്യാരുടെ വാക്കുകളാണ് രൈരു ഡോക്ടര്‍ക്ക് വഴി കാട്ടിയത്. 2024 മെയ് മാസത്തില്‍ അവശത കാരണം ഇനി ചികിത്സയില്ലെന്ന് സ്വന്തം കൈപ്പടയിലെഴുതിയ ബോര്‍ഡ് വീട്ടിന് മുന്നില്‍ സ്ഥാപിക്കും വരെ ഡോക്ടര്‍ ആ വഴിയില്‍ നിന്ന് മാറിയുമില്ല.

പുലര്‍ച്ചെ 2 മണിക്ക് ഉറക്കമുണര്‍ന്ന് പശുവിനെ കറന്ന് പാല്‍ ശേഖരിച്ച ശേഷമായിരുന്നു ചികിത്സക്കെത്തിയിരുന്നത്. അദ്ദേഹത്തെപ്പോലൊരാള്‍ ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു വര്‍ഷങ്ങളായി രയരു ഡോക്ടറുടെ പ്രിയപ്പെട്ട രോഗികളായി തുടരുന്ന കണ്ണുരുകാര്‍.

Hot this week

അക്ഷയതൃതീയ: സ്വർണം വാങ്ങാൻ ‘ബൈ ഓൺ ഡിപ്സ്’ തന്ത്രം മികച്ചതെന്ന് മോത്തിലാൽ ഓസ്വാൾ

2026-ലെ അക്ഷയതൃതീയ വേളയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടർന്നേക്കാമെങ്കിലും, വില കുറയുമ്പോൾ വാങ്ങുന്ന...

 1,910 കോടി രൂപ അറ്റാദായം നേടി എച്ച്ഡിഎഫ്സി ലൈഫ്; 6% വർധന

2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ...

ഇന്ത്യയിലെ ആദ്യ കോംപ്ലെക്സ് എയർവേ സിംപോസിയം അമൃതയിൽ ശ്രദ്ധേയമായി

ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി...

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ്...

അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക...

Topics

‘യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തില്ല, ഒരിക്കലും ഹോര്‍മുസ് അടയ്ക്കില്ലെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല’; ട്രംപിന്റെ അവകാശവാദങ്ങള്‍ ഒന്നൊന്നായി തള്ളി ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍...
spot_img

Related Articles

Popular Categories

spot_img