ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ വർഷത്തെ പ്രധാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.  ഓഗസ്റ്റ്  പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കുന്ന ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയർത്തലോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. വി. കുര്ബ്ബനയ്ക്ക് ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കുകയും ഗുജറാത്ത് മിഷന്റെ സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ ജയരാജ് സന്ദേശം നൽകും ചെയ്തു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളാണ് ദര്ശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ നടത്തപെടുന്ന തിരുനാളിന് മെൻ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

 ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന തിരുനാളിന്റെ ഭാഗമായി തിങ്കൾ മുതൽ ബുധൻ വരെ ആഘോഷമായ ദിവ്യബലിയും മരിയൻ സന്ദേശത്തോടുകൂടിയുള്ള തിരുക്കർമ്മങ്ങളും നടത്തപ്പെടും..  ഫാ. ജോസ് തറക്കൽ, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോബി പന്നൂറയിൽ, ഫാ. ജോബി വെള്ളൂക്കുന്നേൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്.  പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുർബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഓഗസ്റ്റ് 8 വെള്ളിയാഴ്ചയിലും, ഓഗസ്റ്റ് 9 ശനിയാഴ്ചയിലും കൂടാരയോഗ കലാമേളയും കലാസന്ധ്യയും നടത്തപ്പെടും. ഓഗസ്റ്റ് 11 തിങ്കളാഴ്ച്ച നടത്തപെടുന്ന മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബ്ബാനയോടും സെമിത്തേരി സന്ദർശനത്തോടെയുമാണ് തിരുക്കർമ്മങ്ങൾ  അവസാനിക്കുക.

വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാൾ കോർഡിനേറ്റേഴ്സായ സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.   ചിക്കാഗോ നിവാസികളുടെ ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്ക് പരിശുദ്ധ ‘അമ്മ വഴിയായി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുവാനും, നിയോഗങ്ങൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി യാചിക്കുവാനും ഈ ദർശന തിരുനാൾ ആചാരണത്തിലൂടെ സാധിക്കട്ടെ എന്നും ഏവർക്കും  ഈ തിരുനാളിലേക്ക് സ്വാഗതം അരുളുകയും ചെയ്യുന്നുവെന്നും ഇടവകവികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

Hot this week

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ  ഉജ്വല തുടക്കം

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു...

സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു

 മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺ‌ഡേ...

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും...

മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം...

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ...

Topics

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു....

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും....

വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ...
spot_img

Related Articles

Popular Categories

spot_img